ചിതറ ജംങ്ഷനിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാക്‌സ് ലൈറ്റിന് കേടുപാടുകൾ സംഭവിച്ചിട്ട് മാസങ്ങൾ ഏറെയായി.
ലക്ഷങ്ങൾ മുടക്കി പലയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാക്‌സ് ലൈറ്റുകൾ പലതും നശിച്ചു പോകലിന്റെ വക്കിലാണ്.
കൃത്യമായ ഇടവേളകളിൽ കേടുപാടുകൾ പരിശോധിച്ച് വേണ്ട നടപടികൾ എടുക്കാത്തത് കൊണ്ടാണ് പൊതുജനങ്ങളുടെ ഫണ്ട് ഇങ്ങനെ നഷ്ട്ടമാകുന്നത് എന്ന് ചിതറയിലെ യുവാക്കൾ പറയുന്നത്.
ചിതറയിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാക്‌സ് ലൈറ്റ് ചിതറ ജംഗ്ഷനിൽ മുഴുവൻ പ്രകാശം പകർന്ന് ജനങ്ങൾക്ക് വളരെ ഉപകാരമായിരുന്നു. എന്നാൽ ഇന്ന് ഈ ലൈറ്റിന് കേടുപാടുകൾ സംഭവിച്ചിരിക്കുന്നു.
ഈ ലൈറ്റിന് വേണ്ട പരിശോധന നടത്തി പ്രശ്നം പരിഹരിച്ചു വീണ്ടും ചിതറ ജംഗ്ഷനിൽ രാത്രി സമയങ്ങളിൽ പ്രകാശം നൽകണം എന്ന് ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും അഭ്യർത്ഥിക്കുക കൂടിയാണ് ചിതറയിലെ ഒരുകൂട്ടം യുവാക്കൾ.
നിങ്ങൾക്കും വാർത്തകൾ ഈ നമ്പറിൽ അയക്കാം +917510827380

