ആര്യങ്കാവിലേയും സമീപപ്രദേശങ്ങളിലേയും മലയോര കർഷകരും കുടുംബങ്ങളും വന്യമൃഗങ്ങൾക്ക് താക്കീതുമായി സ്വയം പോസ്റ്റർ പ്രതിരോധം . ആദ്യം പള്ളി കമ്മിറ്റി നേതൃത്വംനൽകിയെങ്കിലും ഇപ്പോൾ നാട്ടുകാർ ഏറ്റെടുത്തുവെന്ന് സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനായ സാം ജോസ് പറയുന്നത്. പോസ്റ്ററിലെ വാചകം ഇങ്ങനെയാണ്
വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ്
എൻ്റെ കൃഷി ഭൂമിയിൽ നിങ്ങളുടെ ഉടമസ്ഥയിലുള്ള വന്യജീവികൾ പ്രവേശിക്കാൻ പാടുള്ളതല്ല. അറിയിപ്പിന് വിരുദ്ധമായി വന്യജീവികൾ എൻ്റെ കൃഷി ഭൂമിയിൽ പ്രവേശിച്ചാൽ അതുമൂലം ഉണ്ടാകുന്ന സർവ്വ കഷ്ട നഷ്ടങ്ങൾക്കും വനം വകുപ്പ് മാത്രമായിരിക്കും ഉത്തരവാദി
താഴെ പേര്, വീട്ടു പേര്
ഈ പോസ്റ്ററുകൾ മലയോര മേഖലകളിൽ പ്രചരിപ്പിക്കപ്പെട്ടു കഴിഞ്ഞു. കേരളത്തിലെ മലയോര മേഖലകളിൽ മുഴുവൻ ഇത്തരം പോസ്റ്ററുകൾ ഉണ്ടാകും, തുടർന്ന് പ്രക്ഷോഭ പരിപാടികൾ കൃസ്ത്യൻ പള്ളികളുടെ നേതൃത്വത്തിൽ ഉണ്ടാകും എന്നും ഇതിന് നേതൃത്വം നൽകുന്നവർകേരളത്തിലെ മലയോര മേഖലകളിൽ വന്യമൃഗസല്യം രൂക്ഷമാണ്. പ്രത്യേകിച്ചും വേനൽ കാലത്ത് കൂടുതലും ഉണ്ടാകുന്നത്. വനത്തിനുള്ളിൽ മൃഗങ്ങൾക്ക് ആവശ്യമായതൊന്നും കിട്ടാതെ വരുമ്പോഴാണ് അടുത്ത പ്രദേശങ്ങളിലേക്ക് അവർ എത്തിപ്പെടുന്നത്. 2024 എത്തുമ്പോൾ തന്നെ വന്യമൃഗങ്ങളുടെ എണ്ണം മുൻപത്തേക്കാളും വലിയ വർദ്ധനവും ഉണ്ടായിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സുരക്ഷ കൊണ്ട് വന്യമൃഗങ്ങളെ ആർക്കും ഇല്ലാതാക്കാൻ കഴിയുന്നുമില്ല. എന്നതും വർദ്ധനയ്ക്ക് കാരണമാണ്.ഏതായാലും പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു..