പെരുമ്പാവൂരിൽ നിയമവിദ്യാർഥി കൊല്ലപ്പെട്ട കേസിൽ, പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. പ്രതി അമീറുൽ ഇസ്‌ലാമിൻ്റെ ഹർജി ഹൈക്കോടതി തള്ളി. വധശിക്ഷ നടപ്പാക്കുനുള്ള സർക്കാരിന്റെ അപേക്ഷയിൽ, ഹൈക്കോടതി വധശിക്ഷയ്ക്ക് അനുമതിയും നൽകി. അപൂർവങ്ങളിൽ അപൂർവം എന്ന് ചൂണ്ടിക്കാട്ടിയാണ് അമീറുൽ ഇസ്ലാമിന് വിചാരണ കോടതി വധശിക്ഷ വിധിച്ചത്.
ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു എന്നിവരുടെ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. താൻ പ്രതിയല്ല, തനിക്കെതിരായ തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണെന്നാണ് വിചാരണ കോടതി വിധിച്ച വധശിക്ഷക്കെതിരായ അപ്പീലിൽ അമീറുൽ ഇസ്‌ലാമിൻ്റെ പ്രധാന വാദങ്ങൾ. തന്നെ പിടികൂടിയ ശേഷം പൊലീസ് ശാസ്ത്രീയ തെളിവുകളുണ്ടാക്കുകയായിരുന്നു. മറ്റാരോ ആണ് കൊലപാതകിയെന്നും, ജിഷയെ മുൻപരിചയമില്ലെന്നുമാണ് മറ്റ് വാദങ്ങൾ.