fbpx

പ്രകടനത്തിനും പൊതുയോഗത്തിനും പ്രതിഷേധത്തിനും ഇനി മുതൽ ഫീസ്

പ്രകടനത്തിനും പൊതുയോഗത്തിനും പ്രതിഷേധത്തിനും ചുങ്കം ചുമത്തി ദ്രോഹിക്കുന്ന കേരള സർക്കാരിന്‍റെ   ജനവിരുദ്ധ നടപടിക്കെതിരെ സംയുക്ത പ്രസ്താവനയുമായി സാംസ്കാരിക നായകര്‍ രംഗത്ത്. ഒരു പൊലീസ് സ്റ്റേഷൻ പരിധിയിൽ ആർക്കെങ്കിലും പ്രകടനം നടത്തണമെങ്കിൽ 2000 രൂപ ഫീസായി നൽകി പൊലീസിന്‍റെ  അനുവാദം വാങ്ങണം. അങ്ങനെ പ്രകടനം നടത്താൻ എത്രപേർക്കു കഴിയും? എത്ര സമര സംഘടനകൾക്കു കഴിയും? ഇനി ഈ ഉത്തരവുപ്രകാരം പ്രകടനമോ പൊതുയോഗമോ പ്രതിഷേധമോ നടത്താൻ ഒരുങ്ങുന്നവർ അത്രയും സമ്പന്നരാവണം. ജനാധിപത്യത്തെ അവഹേളിക്കുകയും  അപകടപ്പെടുത്തുകയും ചെയ്യുന്ന തീരുമാനമാണിത്. പാതയോരത്തെ പ്രകടനങ്ങൾ നിയന്ത്രിക്കാൻ ഉത്തരവുണ്ടായപ്പോൾ സുപ്രീംകോടതിവരെ കേസു നടത്തിയ സി പി എമ്മാണ് ഇപ്പോൾ ഇങ്ങനെയൊരു ഉത്തരവിറക്കാൻ നേതൃത്വം നൽകുന്നത് എന്നത് അത്ഭുതപ്പെടുത്തുന്നു.

ജനദ്രോഹകരമായ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ഭരണഘടന 19 (1) aയും bയും നൽകുന്ന അവകാശത്തിന്റെ നഗ്നമായ ലംഘനമാണ് നടന്നിട്ടുള്ളത്. അതിനാൽ  ദ്രോഹകരമായ ആ ഉത്തരവ്  (G.O.(Ms) No.194/2023 HOME dated 10 – 09 -2023) സർക്കാർ പിൻവലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ജനാധിപത്യത്തെ ആദരിക്കുന്ന മുഴുവൻ പേരുടെയും പ്രതിഷേധം ഉയരണം. സ്വാതന്ത്ര്യവും ഭരണഘടനാ അവകാശങ്ങളും സംരക്ഷിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍….

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x