അഞ്ചൽ പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗം അശ്വതിയാണ് നാടിന് മാതൃകയായത് . കളഞ്ഞുകിട്ടിയ 20,000 ത്തോളം രൂപ അഞ്ചൽ പോലീസിന്റെ സാനിത്യത്തിൽ ഉടമയ്ക്ക് കൈ മാറി ഈ യുവതി.
നാട്ടിലെ പ്ലാസ്റ്റിക് പറക്കി ജീവിക്കുന്ന ഇവർ കൈയ്യിൽ കിട്ടിയ മറ്റൊരാളുടെ പണം ഉടമയുടെ കൈയ്യിൽ തന്നെ തിരികെ നൽകാൻ കാണിച്ച മനസ്സ് മാതൃകാപരം തന്നെയാണ്.
കുളത്തുപ്പുഴ സ്വദേശി സൈനുദ്ദീന്റെ പണം അടങ്ങിയ പേഴ്സാണ് അഞ്ചൽ ചന്ത മുക്കിൽ വച്ചു നഷ്ടമായത്. ഈ പേഴ്സ് അശ്വതിയുടെ പക്കൽ ലഭിച്ച ഉടൻ മാധ്യമത്തിന്റെ സഹായത്തോടെ ഈ വിവരം പുറം ലോകത്ത് എത്തിച്ചു. അഞ്ചൽ പോലീസ് സ്റ്റേഷനിൽ പണം കൊണ്ട് നൽകുകയാണ് എന്ന വിവരവും മാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു.
അഞ്ചൽ പോലീസ് സ്റ്റേഷനിൽ എത്തി ഇവർ ഉടമയ്ക്ക് പണം കൈ മാറി.
പലരീതിയിൽ തട്ടിപ്പുകൾ നടത്തുന്ന ഈ കാല ഘട്ടത്തിൽ ചൂര്യനാട് സ്വദേശിനി അശ്വതി കാണിച്ചത് മാതൃകാ പരമായ നടപടിയും വലിയോരു മാതൃകയാണ് എന്നും അഞ്ചൽ SHO പറഞ്ഞു .