നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അപ്രതീക്ഷിത പ്രതിഷേധം. യാത്രയ്ക്കിടെ നിലമേലില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചതാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്.
പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയ ആരിഫ് മുഹമ്മദ് ഖാന് പോലീസിനോട് കയര്‍ത്തു. തുടര്‍ന്ന് സമീപത്തെ കടയ്ക്ക് മുന്നില്‍ കുത്തിയിരുന്ന ഗവര്‍ണര്‍ പ്രതിഷേധക്കാര്‍ക്ക് എതിരെ കേസെടുക്കാതെ മടങ്ങില്ലെന്ന് നിലപാട് എടുക്കുകയായിരുന്നു. പോലീസ് പ്രതിഷേധക്കാര്‍ക്ക് കരിങ്കൊടി കാണിക്കാന്‍ അവസരം ഒരുക്കിക്കൊടുത്തു എന്നാണ് ഗവര്‍ണറുടെ നിലപാട്.