നമ്മുടെജീവിതം ഏതോ ഒരു ഫോക്കസിന് ചുറ്റുമാണെന്നും, അതിനപ്പുറംചിന്തിക്കാൻ ഓപ്ഷൻസ് ഇല്ലാ എന്ന് ചിന്തിക്കുകയും ചെയ്യുന്നിടത്താണ് നമ്മുടെ പരാജയം… ഒരു വിഷയം നമ്മളെ അലോസരപ്പെടുത്തിയാൽ ആ വിഷയം സോൾവ് ചെയ്യാനും, അതിജീവിക്കാനും, മറ്റു ഓപ്ഷൻസ് ഉണ്ടെന്നു തിരിച്ചറിയാനും കഴിയുന്നിടത്താണ് ഒരു മനുഷ്യൻ വിജയിക്കുന്നത് വിദ്യാഭ്യാസമെന്നാൽ പാഠപുസ്തകത്തിനപ്പുറമുള്ള ഒരു ലോകത്തെ നോക്കിക്കാണാൻ പഠിക്കൽ കൂടിയാവണം. വിദ്യാഭ്യാസമെന്നാല് പാഠപുസ്തകത്തിലെ സിലബസ് മാത്രമല്ല. ഒരു മനുഷ്യന് നാലു ദിക്കും കേൾക്കാനും, കാണാനും, അറിയാനും’ മനസ്സിലാക്കാനും, ഇടപഴകാനും, ഉൾക്കൊള്ളാനും, തള്ളിക്കളയാനുമുള്ള, കോമ്മൺസെൻസ്, അറിവ്, ഊർജം, കോൺഫിഡൻസ്, ധൈര്യം, എന്നിവയൊക്കെ ആർജ്ജിച്ചെടുക്കുക എന്നു കൂടിയാണ്.
ജീവിതത്തിൽ എല്ലാത്തിനോടും yes പറയാനും, എല്ലാവരെയും ഉൾക്കൊള്ളാനും കഴിയുന്ന പോലെത്തന്നെ… No പറയാനും, തള്ളിക്കളയേണ്ട കാര്യങ്ങളെ തള്ളിക്കളയാനും, കൂടെ നമ്മുടെ ചുറ്റുമുള്ള മനുഷ്യർ പ്രാപ്തരായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു.