വർക്കല എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് നാവായിക്കുളംഭാഗത്ത് നടത്തിയ റെയ്ഡിൽ KL.21A.8084 നമ്പർ ബൈക്കിൽ കടത്തി കൊണ്ടുവന്ന 1.2 kg ഗഞ്ചാവുമായി ചിറയിൻകീഴ് താലൂക്കിൽ വെള്ളല്ലൂർ വില്ലേജിൽ കാട്ടുചന്ത പേരൂർദേശത്ത് പരുത്തിവിള പുത്തൻവീട്ടിൽ കുഞ്ഞിരാമൻ മകൻ 48 വയസ്സുള്ള ടിപ്പർ ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണി, വർക്കല താലൂക്കിൽ ഇടവ വില്ലേജിൽ തോട്ടുമുഖം ദേശത്ത് കാട്ടുമ്പുറം റീത്താ മണി നിവാസിൽ മണി മകൻ 23 വയസ്സുള്ള മണികണ്ഠൻ എന്ന് വിളിക്കുന്ന വിമൽ എന്നിവരുടെ പേരിൽ ഒരു എൻഡിപിഎസ് കേസെടുത്തിട്ടുള്ളതാണ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ്, സെബാസ്റ്റ്യൻ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ് , രാഹുൽ,ദിനു പി ദേവ് , ഷംനാദ് WCEO സീന എന്നിവർ പങ്കെടുത്തു


