കഞ്ചാവ്,എംഡി എം എ എന്നിവയുടെ കൈമാറ്റം നടക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെമ്മന്തൂർ ബസ് സ്റ്റാൻഡിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് കഞ്ചാവുമായി എത്തിയ കാർ വെട്ടിച്ച് കിടക്കാൻ ശ്രമിച്ചത്.
തുടർന്ന് നടത്തിയ തെരിച്ചിലിലാണ് പുനലൂർ താഴെക്കട ഭാഗത്ത് കാർ ഉപേക്ഷിച്ച് നിലയിൽ കണ്ടെത്തിയത്.
ചെമ്മന്തൂരിൽ നിന്നും അമിതവേഗതയിൽ പോയ കാർ വെട്ടിപ്പുഴ വഴിവാളക്കോട് വഴി താഴെക്കട വാതുക്കൽ എത്തുകയായിരുന്നു .അമിത വേഗതയിൽ സഞ്ചരിച്ച കാർ മറ്റു പല വാഹനങ്ങളിലും തട്ടി അപകടം ഉണ്ടാക്കിയിരുന്നു.
തുടർന്ന് എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്ത കാറിൽനടത്തിയ പരിശോധനയിൽ 10 പൊതികളിലായി 100 ഗ്രാം കഞ്ചാവ് കണ്ടെത്തി.
കാർ ഓടിച്ചിരുന്നത് താഴെകടവാതുക്കൽ സ്വദേശി ആദം ഷംനാദ് ആണെന്നും .ഇയാൾ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയും ,ബാംഗ്ലൂരിൽ നിന്നും വലിയതോതിൽ രാസ ലഹരിയും കഞ്ചാവും കടത്തിക്കൊണ്ടുവന്ന പുനലൂരിലെ യുവാക്കൾക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയുമാണ് ആദം ഷംനാദ് .പ്രതിക്കായി വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ സുദേവൻ പറഞ്ഞു.
പ്രവീന്റീവ് ഓഫീസർ അൻസാർ എ, പ്രദീപ് കുമാർ ബി, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് അർക്കജ്, റിന്‍ജോ വർഗീസ്, ഹരിലാൽ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.