1) ഇന്നേ ദിവസം 31/12/2023 തീയ്യതി രാത്രി സമയത്ത് പൊതു വഴിയിൽ അനാവശ്യമായി കൂട്ടം കൂടുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
2) അനാവശ്യമായി നിയമാനുസൃതം അല്ലാത്ത രീതിയിൽ വാഹനങ്ങൾ ഉപയോഗിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.
3) പൊതു സ്ഥലത്ത് പരസ്യമായി മദ്യപിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
4) ബഹു. ഹൈക്കോടതിയുടെയും ജില്ലാ കളക്ടറുടെയും നിർദ്ദേശങ്ങൾക്ക് വിപരീതമായും പോലീസിന്റെ അനുവാദം ഇല്ലാതെയുമുള്ള ശബ്ദക്രമീകരണങ്ങൾ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.
5) മദ്യപിച്ചോ മറ്റ് ഏതെങ്കിലും ലഹരിക്ക് അടിമപ്പെട്ടോ വാഹനങ്ങൾ ഓടിക്കുന്ന പക്ഷം റൈഡറിന്റെ/ ഡ്രൈവറിന്റ ലൈസൻസ് റദ്ദാക്കുന്നതും വാഹനം ബന്ധവസ്സിലെടുത്ത് ബഹു കോടതിയിൽ ഹാജരാക്കുന്നതായിരിക്കും.
6) ലൈസെന്‍സ് ഇല്ലാതെ പടക്കവും മറ്റും വിൽപന നടത്തുന്നതും പൊതുസ്ഥലത്ത് പടക്കം പോട്ടിക്കുന്നതും കുറ്റകരമാണ്.
മേൽ കാര്യങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കുന്നവരുടെ മേൽ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.