പാങ്ങോട്
പന്നിഫാമിൽ നിന്നും കൈക്കൂലി വാങ്ങി എന്ന ആരോപണംവുമായി പാങ്ങോട് പഞ്ചായത്ത് പ്രസിഡൻ്റ് എം എം ഷാഫിയുടെ രാജി ആവശ്യപ്പെട്ട് സിപിഐ എം പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
സിപിഐഎം വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി അംഗം എസ് ശ്രീമണി ഉദ്ഘാടനം ചെയ്തു.സിപിഐഎം ഭരതന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ കെ ജയകുമാർ അധ്യക്ഷനായി. സിപിഐഎം പാങ്ങോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ സുഭാഷ്
എൻ ബാബു, കെ പി സന്തോഷ്,
മഞ്ചു സുനിൽ, പി ജെശ്രീ കല, ദിലീപ് കാക്കാണിക്കര, ഗിരിജ, ബിന്ദു, റാഫി പാങ്ങോട് തുടങ്ങിയവർ സംസാരിച്ചു.ഭരണം നാലുവർഷം പിന്നിടുമ്പോൾ പഞ്ചായത്ത് പ്രസിഡന്റിന്റെ അഴിമതി ഓരോന്ന് ഓരോന്നായി പുറത്തുവരികയാണ് എന്ന് സിപിഎം പറഞ്ഞു
.പന്നിഫാം നടത്തിപ്പിനായി നടത്തിപ്പുകാരുടെ കയ്യിൽ നിന്ന് പണം വാങ്ങിയ പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം എം ഷാഫി രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും സിപിഐഎം പാങ്ങോട് ലോക്കൽ സെക്രട്ടറി ആർ സുഭാഷും ഭരതന്നൂർ ലോക്കൽ സെക്രട്ടറി ആർ കെ ജയകുമാറും ആവശ്യപ്പെട്ടു
പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണം എന്ന ആവശ്യവുമായി സിപിഎം പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി

Subscribe
Login
0 Comments
Oldest