ബഹുമാന്യരെ,
നമ്മുടെ നാടിന്റെ ഏറെ വർഷങ്ങളായുള്ള ആഗ്രഹമാണ് ഫ്രണ്ട്സ് യുവജന സമാജം ഗ്രന്ഥശാലയ്ക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കുക എന്നത്. ഗ്രന്ഥശാല പൊതുജനങ്ങളിൽ നിന്നും സാമ്പത്തികം സമാഹരിച്ച് വാങ്ങിയ നാല് സെന്റ് വസ്തുവിൽ ബഹുമാനപ്പെട്ട കേരള മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചു റാണി അവറുകളുടെ 2022 23 സാമ്പത്തിക വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 13 ലക്ഷം രൂപ വിനിയോഗിച്ച് ഗ്രന്ഥശാലയ്ക്ക് ആസ്ഥാനം മന്ദിരം നിർമ്മിക്കുകയാണ്.
2024 ഫെബ്രുവരി 10 ശനി രാവിലെ 11ന് ഗ്രന്ഥശാലയുടെ ആസ്ഥാനം മന്ദിരത്തിന്റെ കുറ്റിയടിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. മൂന്നു നിലകളിലായി ആധുനികകാലത്തെ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വായനശാല നിർമിക്കാനാണ് ഗ്രന്ഥശാല ഭരണസമിതി ഉദ്ദേശിക്കുന്നത്. ആദ്യ നിലയുടെ പണികളാണ് ഇപ്പോൾ ആരംഭിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് എല്ലാ അക്ഷരസ്നേഹികളുടെയും പിന്തുണയും സഹകരണവും നിർദ്ദേശങ്ങളും ഉണ്ടാകണമെന്നും 2024 ഫെബ്രുവരി 10 ശനിയാഴ്ചരാവിലെ 11 ന് ഗ്രന്ഥശാലയുടെ ആസ്ഥാനം മന്ദിരത്തിന്റെ കുറ്റിവയ്പ്പിന് എത്തിച്ചേരണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
പ്രസിഡന്റ് /സെക്രട്ടറി
ഫ്രണ്ട്‌സ് യുവജനസമാജം ഗ്രന്ഥശാല & വായനശാല