fbpx

ഫലസ്തീന്റെ സ്വാതന്ത്ര്യമാണ് യഥാർത്ഥ നീതി: വെൽഫെയർ പാർട്ടി

ചതിയിൽ സ്ഥാപിതമായ ഇസ്രായേൽ പതിറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ടുത്തിയ ഫലസ്തീൻ ജനതയുടെ മോചനം ഇനിയും വൈകിക്കൂടെന്നും
ഇതിനുവേണ്ടി പോരാടുന്ന ഫലസ്തീനിലെ ജനങ്ങളോടൊപ്പമാണ് നാം എഴുന്നേറ്റു നിൽക്കേണ്ടതെന്നും ഫലസ്തീന്റെ സ്വാതന്ത്ര്യമാണ് യഥാർത്ഥ നീതിയെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് ഷെഫീക്ക് ചോഴിയക്കോട് അഭിപ്രായപ്പെട്ടു.


ഗസ്സയിലെ സ്‌കൂളുകളും ആരാധനാലയങ്ങളും പാർപ്പിടങ്ങളും നാമാവശേഷമാക്കുന്ന രീതിയിലുള്ള ആയുധ വർഷമാണ് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഗസ്സയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ചിത്രം ലോകത്തിന് അപരിചിതമല്ല. എല്ലാ വർഷവും ഫലസ്തീൻ കുഞ്ഞുങ്ങളെ ഇസ്രായേൽ നിഷ്കരുണം കൊലപ്പെടുത്താറുണ്ട്. ചോരക്കൊതിയുടെയും കൂട്ടക്കൊലകളുടെയും ചരിത്രമുള്ള രാഷ്ട്രമാണ് ഇസ്രായേൽ. അക്ഷരാർത്ഥത്തിൽ ഒരു ഭീകര രാഷ്ട്രമാണെന്നും അദ്ദേഹം പറഞ്ഞു.

വെൽഫെയർ പാർട്ടി പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളത്തുപ്പുഴയിൽ നടന്ന ഫലസ്തീൻ ഐക്യദാർഡ്യ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കമ്മിറ്റി അംഗം ഷാജഹാൻ നെല്ലിമൂട് ആദ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ഗനി മുഖ്യ പ്രഭാഷണം നടത്തി. എം.കമാലുദ്ദീൻ,അഷറഫ് പുനലൂർ, അഷറഫ് ഹനീഫ, നിസാംചന്ദനക്കാവ്, സൈനുദ്ദീൻ, അസ്ലം കൊച്ചു കലിംഗ് എം.എം ഇല്യാസ് തുടങ്ങിയവർ സംസാരിച്ചു.

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x