ഗ്രാമദീപം ഗ്രന്ഥശാല & വായന ശാലയുടേയും പുനലൂർ ശങ്കേഴ്‌സ് കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ ചിതറ കണ്ണൻകോട് നേത്രപരിശോധനാക്യാമ്പും തിമിരശസ്ത്രക്രിയാ നിർണ്ണയവും ഡയബറ്റിക് റെറ്റിനോപ്പതി നിർണ്ണയവും സംഘടിപ്പിച്ചു .
നാലോളം SC കോളനി നിലനിൽക്കുന്ന മേഖലയിൽ അനവധിയായ പരിപാടികളാണ് ഗ്രാമദീപം ഗ്രന്ഥ ശാലയുടെ നേതൃത്വത്തിൽ നടന്നു വരുന്നത്.
വിദ്യാഭ്യാസ പരമായി പിന്നോട്ട് നിന്നിരുന്ന ഈ മേഖലയിൽ അനവധി കുട്ടികളെ വിദ്യാഭ്യാസ പരമായി മുന്നോട്ട് നയിക്കുവാൻ ട്യൂഷൻ സെന്റർ ഉൾപ്പെടെ ഗ്രാമ ദീപം ഗ്രന്ഥശാലയിലൂടെ നടപ്പിലാക്കുന്നുണ്ട്.
ഒരു നാടിന്റെ വളർച്ചയ്ക്കായി ഇടവേളകൾ ഇല്ലാതെ പരിശ്രമിക്കുന്ന ഒരു സമൂഹത്തിൽ തങ്ങളുടെ നാട്ടിലെ കൊച്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെയുള്ളവർക്ക് സൗജന്യമായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കാൻ നാട്ടിലെ ഒരേയൊരു സ്കൂളായ KVLPS കണ്ണൻകോട് നൽകണം എന്ന് ആവശ്യപ്പെട്ടപ്പോൾ സ്കൂൾ മാനേജ്‌മെന്റ് സാധിക്കില്ല എന്ന നടപടിയാണ് എടുത്തത് .
ഈ സ്കൂളിലെ 90% വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ഈ ഉദ്യമത്തിന് പങ്കാളികളാണ് .
അനവധിയായ പൊതുപരിപാടികൾ ഈ സ്കൂളിൽ വച്ചു നടത്തിയിരുന്നു . എന്നാൽ കണ്ണൻകോട് പിന്നോക്കവസ്ഥയിൽ നിൽക്കുന്ന മേഖലയിലുള്ളവരുടെ പൊതു ആവശ്യമായ ഒരു ക്യാമ്പ് സ്കൂളിൽ വച്ചു നടത്താനായി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടപ്പോൾ മുഖം തിരിച്ച നടപടിയോട് നാട്ടുകാരും പൊതുപ്രവർത്തകരോടും എതിർപ്പാണ് കാട്ടിയത്.
നാടിന്റെ ഉന്നമനത്തിനായി സംഘടിപ്പിക്കുന്ന പൊതു പരിപാടികളിൽ ആ നാട്ടിലെ സ്കൂളും പങ്കാളികളാകണം എന്നാണ് നാട്ടുകാർ പറയുന്നത്.
പരിപാടിയുടെ ഉദ്ഘാടനം അനിൽ ആഴാവീട് (ACCOK കൊല്ലം ജില്ല പ്രസിഡന്റ്) നിർവഹിച്ചു,
ഗ്രന്ഥശാല പ്രസിഡന്റ് നിധീഷ് ടി എസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രന്ഥശാല സെക്രട്ടറി അജിത്ത് ലാൽ സ്വാഗതം ആശംസിച്ചു
വാർഡ് മെമ്പർ രാജീവ് കൂരാപ്പള്ളി
ചിതറ സബ് ഇൻസ്‌പെക്ടർ സുധീഷ്
കെ സുകുമാരപിള്ള
കണ്ണൻകോട് സുധകരൻ
രാഹുൽ രാജ് ചിതറ
സജീവ്
ഉൾപ്പെടെയുള്ളവർ യോഗത്തിൽ സംസാരിച്ചു
യോഗത്തിൽ നന്ദി അറിയിച്ചത് ഗ്രന്ഥശാല എക്‌സിക്യൂട്ടീവ് അംഗം ഇർഷാദ് . അനവധി ആളുകൾ ഈ ഉദ്യമത്തിൽ പങ്കാളിത്തം വഹിച്ചു