അതിദരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച് ഗതാഗതവകുപ്പ് ഉത്തരവിറക്കി. കെഎസ്ആർടിസി ബസിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. നവംബർ ഒന്ന് മുതലാണ് ഈ ആനുകൂല്യം പ്രാബല്യത്തിൽ വരിക.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള യാത്രകളുടെ ചെലവിൽ നിന്ന് അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികളെ മോചിപ്പിക്കുന്നതിന് ഇത്തരമൊരു പദ്ധതി സർക്കാർ ദീർഘകാലമായി ആലോചിച്ചുവരികയായിരുന്നു. സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായാണ് പുതിയ ഉത്തരവ്.