പ്രധാനമന്ത്രിയുടെ സ്വയം തൊഴിൽ പദ്ധതിയിൽ ഉൾപ്പെടുത്തി 75 ലക്ഷം രൂപ ലോൺ അനുവദിച്ചു ഇത് ലഭിക്കാൻ മാർജിൻ മണി എന്ന നിലയിൽ 25 മുതൽ 30 ലക്ഷം വരെ അക്കൗണ്ടിൽ കാണിക്കണം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് .
പൈസ അക്കൗണ്ടിൽ കാണിക്കാൻ സഹായിച്ചാൽ കടമായി നൽകിയതിന് പുറമെ അധികം പണം തിരികെ നൽകാം എന്ന് പറഞ്ഞു കോടി കണക്കിന് രൂപയാണ് കുളത്തുപ്പുഴ സ്വദേശി രമ്യയും ഭാരതീപുരം സ്വദേശി സുമിത സുദർശനനും ചേർന്ന് തട്ടി എടുത്തത്.
കുളത്തുപ്പുഴ സ്വദേശിനികൾ ആയ നിഷപ്രകാശ് ഉമാവതി എന്നിവരിൽ നിന്നും മാത്രം 37 ലക്ഷം രൂപയാണ് തട്ടിച്ചത്.
ഇത് കൂടാതെ ചിതറ സ്വദേശിനിയായ ധനൂജയിൽ നിന്നും 35 ലക്ഷം രൂപയും ഇവർ തട്ടിച്ചു
.
ഇത് പോലെ നൂറ് കണക്കിന് ആളുകളിൽ നിന്നും ഇവർ പണം തട്ടിപ്പ് നടത്തി എന്നും ആരോപണം ഉണ്ട്.
ധനൂജ ചിതറ പോലീസിൽ പരാതി നൽകി എങ്കിലും കേസ് എടുത്തില്ല എന്നും ധനൂജ പറയുന്നു. എന്നാൽ കുളത്തുപ്പുഴ പോലീസ് പ്രാഥമികമായി അന്വേഷണം നടത്തിയപ്പോഴേക്കും അനേകം ആളുകളെ പറ്റിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിനെ തുടർന്ന് കുളത്തുപ്പുഴ പോലീസ് കേസ് എടുത്തു.
ഈ വിവരം അറിഞ്ഞ ഉടൻ രമ്യയും സുമിത സുദർശനനും ഒളിവിൽ പോകുകയും ചെയ്തു.



