സ്വർണ്ണ ചേന വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിൽ. കൊല്ലം തേവലക്കര കരീച്ചികിഴക്കതിൽ രേഷ്‌മ (25) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. തൊടിയൂർ സ്വദേശിയായ അമ്പിളിയെയും ഇവരുടെ ബന്ധുക്കളായ ഗീത, രോഹിണി എന്നിവരേയുമാണ് രേഷ്‌മ കബളിപ്പിച്ച് തട്ടിപ്പ് നട ത്തിയത്. താലിപൂജ നടത്തിയാൽ സ്വർണ്ണ ചേന ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസി പ്പിച്ച് പലപ്പോഴായി 32 ലക്ഷം രൂപയും 60.5 പവൻ സ്വർണ്ണവുമാണ് യുവതി തട്ടി യെടുത്തത്. 2023 ഫെബ്രുവരി മുതൽ പ്രതി പല തവണകളായി താലി പൂജയ്ക്കെന്നെ വ്യാജേന പണവും സ്വർണ്ണവും കൈപ്പറ്റിയെങ്കിലും ഒരു വർഷം കഴി ഞ്ഞിട്ടും സ്വർണ്ണ ചേന ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ ത്. തുടർന്ന് അമ്പിളി കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായി രുന്നു. പാരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നട ത്തിയ പോലീസ് സംഘം ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുക യായിരുന്നു. പ്രതിയെ തട്ടിപ്പിന് സഹായിച്ചവർക്കായുള്ള തിരച്ചിൽ നടത്തി വരിക യാണ്. ഇവർ ഉടൻ പിടിയിലാകുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ മൊഹിത്തിൻ്റെ നേത്യത്വത്തിൽ എസ്.ഐ മാരായ കലാധരൻപിള്ള, ഷാജിമോൻ, എസ്.സിപിഒ മാരായ ഹാഷിം, രാജീവ് സിപിഒ ഷാലു എന്നിരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.