fbpx
Headlines

വടകര മുൻ എംഎൽഎ എംകെ പ്രേംനാഥ് അന്തരിച്ചു

മുൻ എം.എൽ.എയും എൽ.ജെ.ഡി. സീനിയർ വൈസ് പ്രസിഡന്റുമായ

അഡ്വ. എം.കെ.പ്രേംനാഥ്(72) അന്തരിച്ചു. വടകര എം.എൽ.എയായിരുന്നു. രോഗബാധിതനായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽരാവിലെയാണ് അന്ത്യം.

വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയാണ്. ജയപ്രകാശ് നാരായണനുൾപ്പടെയുള്ളവരുടെ സോഷ്യലിസ്റ്റ് മൂവ്മെന്റുകളിൽ

ആകൃഷ്ടനായാണ് അദ്ദേഹം സോഷ്യലിസ്റ്റ്

ചേരിയിലേക്ക് തിരിയുന്നത്. ഏറെക്കാലം

വടരകരയിൽ സജീവ രാഷ്ട്രീയ പ്രവർത്തനം

കാഴ്ചവെച്ചു. എൽ.ജെ.ഡി. രൂപവത്കൃതമായശേഷം പാർട്ടി സീനിയർ വൈസ് പ്രസിഡന്റായി.

പൊതുരംഗത്തെത്തിയത്. മടപ്പള്ളി
വിദ്യാർഥി കാലഘട്ടം മുതൽ പൊതുപ്രവർത്തനരംഗത്ത് നിറസാന്നിധ്യമാണ് സോഷ്യലിസ്റ്റ് നിരയിലെ സൗമ്യസാന്നിധ്യമായ പ്രേംനാഥ്. സോഷ്യലിസ്റ്റ് വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് ഗവ.കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ഇദ്ദേഹം കേരള സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തരബിരുദം, കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ, ഭാരതീയ വിദ്യാഭവനിൽനിന്ന് പത്രപ്രവർത്തനത്തിൽ പി.ജി.ഡിപ്ലോമയും കരസ്ഥമാക്കി.

സ്വതന്ത്ര വിദ്യാർഥി സംഘടനയുടെ (ഐ.എസ്.ഒ.) സംസ്ഥാന പ്രസിഡന്റായിരുന്നു. യുവജനതാദൾ സംസ്ഥാന സെക്രട്ടറിയായും ദേശീയസമിതി അംഗമായും പ്രവർത്തിച്ചു. ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 1976-ൽ അടിയന്തരാവസ്ഥയ്ക്ക് എതിരെ നിയമം ലംഘിച്ച് കോഴിക്കോട് ജാഥ നടത്തുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. അന്ന് പോലീസ് മർദ്ദനത്തിന് ഇരയായി. ഒട്ടേറെ വിദ്യാർഥി യുവജനസമരങ്ങൾക്കും നേതൃത്വം നൽകി.

2006-ൽ വടകര മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2011-ൽ വടകരയിൽനിന്ന് വീണ്ടും ജനവിധി തേടിയെങ്കിലും സി.കെ.നാണുവിനോട് പരാജയപ്പെട്ടു. വടകര റൂറൽ ബാങ്ക് പ്രസിഡന്റ്, സ്വതന്ത്രഭൂമി പത്രാധിപർ, തിരുവനന്തപുരം പാപ്പനംകോട് എൻജിനീയറിങ് കോളേജ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. ‘സ്വാതന്ത്ര്യം തന്നെ അമൃതം’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ കോളേജിൽനിന് നിയമബിരുദം നേടിയ ഇദ്ദേഹം
വടകര ബാറിലെ അഭിഭാഷകനായിരുന്നു.

സ്വാതന്ത്ര്യസമരസേനാനിയായ ചോമ്പാലയിലെ പരേതനായ കുന്നമ്പത്ത് നാരായണക്കുറുപ്പാണ് പിതാവ്. മാതാവ്: പരേതയായ പത്മാവതി അമ്മ. ഭാര്യ: പരേതയായ ടി.സി.പ്രഭ. മകൾ: ഡോ.പ്രിയ. മരുമകൻ: കിരൺ കൃഷ്ണ (ദുബായ്). സഹോദരങ്ങൾ: ബാബു ഹരിപ്രസാദ്, ശോഭന, രമണി, പരേതരായ സേതുകൃഷ്ണൻ, ചന്ദ്രമണി.

HTML tutorial

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x