SHK ശർമ്മ മരണപ്പെട്ടു വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നാണ് SHK ശർമ്മ സർ മരണപ്പെട്ടത്
കേന്ദ്ര ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ center Intelligence beuro ( IB ) ഉദ്യോഗസ്ഥൻ ആയിരുന്നു
ജീവ ചരിത്രം
1934 ൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ പ്രത്യേക താൽപ്പര്യപ്രകാരം കാണിവിഭാഗക്കാരുടെ വിദ്യാഭ്യാസത്തിന് വേണ്ടി ആരംഭിച്ച മടത്തറ കാണിസ്കൂളിൽ കിളിമാനൂർ സ്കൂളിൽ നിന്നും വാളണ്ടിയറായി എത്തിയ ശ്രീ.ശങ്കരസുബ്ബയ്യൻ (അപ്പാകുട്ടി സർ ) സാറിന്റെ മകനാണ് center Intelligence bureau additional driceter ആയിരുന്ന കിഴക്കുംഭാഗം
സ്വദേശി ശ്രീ ശർമ്മ സർ .
പിതാവ് ജോലിസംബന്ധമായ് ചിതറയിൽ എത്തിയതെങ്ങിലും , ആറ്റിങ്ങൽ അവനവൻചേരി കുടുംബമായ ഇദ്ദേഹം ഇന്ന് ഒരു സമ്പൂർണ്ണ ചിതറക്കാരനാണ്..
തിരുവനന്തപുരം സംസ്കൃത കോളേജിൽ നിന്ന് ബിദുധാനന്തരപഠന ശേഷം തഞ്ചാവൂർ രാജസർഭോജി കോളേജിൽ അദ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അതിനുശേഷമാണ് കേന്ദ്ര ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ center Intelligence beuro ( IB ) യിൽ ജോലിയിൽ പ്രവേശിച്ചത്
ഇന്ത്യയിൽ നിരവധി സംസ്ഥാനങ്ങളിൽ ജോലി ചെയ്തിടുണ്ടങ്കിലും ഏറ്റവും സംതൃപ്തിയും സന്തോഷവും നാഗാലാന്റിലെ ഔദ്യോഗിക ജീവിതമാണ് , മറക്കാനാവാത്ത ഒത്തിരി സംഭവങ്ങളുണ്ട് പെതുവെ ശാന്തരും സമാധാനപ്രിയരുമായ ജനങ്ങളുമായും
അതുപോലെ തന്നെ മേലുദ്യേഗസ്ഥരുമായും ഇന്ദിരാഗാന്ധിയടക്കമുള്ള ഭരണാധികാരികളുമായും നല്ല സൗഹൃദമായിരുന്നു ശർമ സാറിന്.
തിരക്കു പിടിച്ച ഔദ്യോഗിക ജീവിതത്തിലും
വായനയോടും വാഹനങ്ങളോടും വലിയ താൽപര്യമായരുന്നു അദ്ദേഹത്തിന്.
കേരളയൂണിവേഴ്സിറ്റിയിൽ നിന്നും എം.എ സംസ്കൃതത്തിൽ റാങ്ക് നേടിയിടുള്ള ഇദ്ദേഹം അദ്ധ്യാത്മരാമായണം സംസ്കൃതത്തിൽ നിന്നും മലയാളത്തിലേയ്ക്ക തർജ്ജമ ചെയ്തിട്ടുമുണ്ട്.
34 വർഷത്തെ സംഭവബഹുലമായ സേനാജീവിതത്തെ മാനിച്ച് 1991ൽ രാജ്യം ഇന്ത്യൻ പോലീസ് മെഡൽ നൽകി ആദരിച്ചു.
തിരുവിതാംകൂർ യൂണിവേഴ്‌സിറ്റി BSc ഗണിതശാസ്ത്രത്തിൽ റാങ്ക് ജേതാവായ ശ്രീമതി.ഗോമതിയാണ് സഹധർമ്മിണി.