ചിതറ ഗ്രാമപഞ്ചായത്ത് ബയോഡേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിപ്പ യിലെ വന്യ ജാതി ചതുപ്പുകളും, ചിതറ കണ്ണൻകോഡ് അപ്പൂപ്പൻ കുന്നും ജൈവവൈവിധ്യ പൈതൃക കേന്ദ്രങ്ങളായി മുൻ രാജ്യസഭാ എംപിയും ഹരിത കേരളം മിഷൻ സംസ്ഥാന കോർഡിനേറ്ററു മായ ഡോ. ടി. എൻ സീമ പ്രഖ്യാപനം നടത്തി.
ചിതറ ഗ്രാമപഞ്ചായത്ത് ബിഎംസി ചിതറയിലെ കണ്ണങ്കോട് അപ്പൂപ്പൻ കുന്നിൽ നടത്തിയ ബട്ടർഫ്ലൈ പാർക്കിന്റെ ഉദ്ഘാടന വേദിയിലാണ് പൈതൃക കേന്ദ്രങ്ങളുടെ പ്രഖ്യാപനം നടത്തിയത്.. ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ഷീന, മുൻ പഞ്ചായത്ത് മെമ്പർ എം എസ് മുരളി, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ കെ.ഉഷ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കോശി ജോൺ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് കൊല്ലം ജില്ലാ കോഡിനേറ്റർ ഡോ. സുജിത്ത് കുമാർ, നവകേരളം മിഷൻ ജില്ലാ കോഡിനേറ്റർ എസ് ഐസക്, റോജ, ചിതറ ബിഎംസി കൺവീനർ പ്രിജിത്ത് .പി.അരളീവനം, പഞ്ചായത്ത് അംഗങ്ങളായ രാജീവ് കൂരാപ്പള്ളി, മിനിഹരികുമാർ, ജനനി,സിനി, സാരംഗി ജോയ്,സന്തോഷ്, ആർ എം. രജിത. പ്രസന്ന, വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്.ഗിരീഷ്. എന്യുമറേറ്റർമാർ, ഹരിത കർമ്മസേന അംഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.. രാജീവ് കൂരാപ്പള്ളിയുടെ നേതൃത്വത്തിൽ ചിത്രശലഭ പാർക്കിന്റെ തുടർ പരിപാലനം ക്ഷേത്രം കമ്മിറ്റി ഏറ്റെടുത്തു..


