ചിതറ ഗ്രാമപ്പഞ്ചായത്തിൽ 60 വയസിന് മുകളിൽ പ്രായമുള്ള പാവപ്പെട്ട ക്യാൻസർ രോഗികൾക്ക് രണ്ട് ഘട്ടമായി ഭക്ഷ്യകിറ്റ് വിതരണം നടത്തി.
ജില്ലാ പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ക്യാൻസർ രോഗികൾക്ക് ഭക്ഷ്യ കിറ്റ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 33 രോഗികൾക്കാണ് രണ്ടാം ഘട്ടം എന്ന നിലയിൽ ഇന്ന് ഭക്ഷ്യ കിറ്റ് വിതരണം നടത്തിയത് . ചിതറ ഗ്രാമപ്പഞ്ചായത്തിലെ 85 രോഗികൾക്കാണ് ഈ പദ്ധതി പ്രകാരം രണ്ട് ചാക്ക് അരി ഉൾപ്പെടെയുള്ള ഭക്ഷ്യ കിറ്റ് ലഭിച്ചത്.
പദ്ധതി കൊല്ലം ജില്ലാ പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്‌സൺ നജീബത്ത് ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ അധ്യക്ഷത വഹിച്ചു.
ചിതറ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ഷീന, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിബു .എസ് , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു പുതുശ്ശേരി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അമ്മൂട്ടി മോഹനൻ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറി അമ്പിളി ഉൾപ്പെടെ പരിപാടിയിൽ സംസാരിച്ചു.