പൊതുപ്രവർത്തന രംഗത്തെ മാതൃകാപരമായ പ്രവർത്തനത്തിനുള്ള ഗ്രാമസ്വരാജ് പുരസ്കാരത്തിന് കൊല്ലം ജില്ലയിലെ ചടയമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും ഇടയ്ക്കോട് വാർഡ് അംഗവുമായ മിനി സുനിൽ അർഹയായി.
ഇടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രാമ സ്വരാജ് പഠനകേന്ദ്രമാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം .
മാർച്ച് അവസാന വാരത്തിൽ അനുമോദനവും പുരസ്കാര സമർപ്പണവും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

