Headlines

ഫേസ്ബുക്കിൽ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ കടത്തികൊണ്ട് പോയി; 24 വയസുകാരൻ അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ കടത്തിക്കൊണ്ടു പോയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൽകര മറയ മുട്ടം കാലിവിലാകത്ത് ഗോകുലിനെ(24) ആണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്‌തത്‌. രണ്ടുമാസം മുമ്പാണ് ഗോകുൽ ഫേസ്ബുക്കിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ടത്.

തുടർന്ന് കഴിഞ്ഞ ദിവസം കുട്ടിയെ സ്‌ളിലേക്ക് പോകവെ ഗോകുൽ പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോകുകയായിരുന്നു. പെൺകുട്ടി സ്കൂളിൽ എത്തിയില്ലെന്ന് അധ്യാപകർ രക്ഷാകർത്താക്കളെ ഫോണിൽ വിളിച്ച് അറിയിയിച്ചു. വീട്ടുകാർ കുട്ടിയെ കണാനില്ലെന്ന് പോലീസിൽ പരാതിയും നൽകി.

തുടർന്ന് കുട്ടിക്കായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നതിനിടെ നാല് മണിയോടെ സ്കൂ‌ൾ വിടുന്ന സമയത്ത് കുട്ടി മടങ്ങി എത്തി. ചോദ്യം ചെയ്തതിൽ നിന്നും ഗോകുലിനെക്കുറിച്ച് വിവരങ്ങൾ മനസിലാക്കിയ പൊലീസ് ഇയാളുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പ്രതിക്കെതിരെ പോക്സോ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഗോകുലിനെ റിമാൻഡ് ചെയ്തു.

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x