എറണാകുളം ആലുവയിൽ അച്ഛൻ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചു. ഇയാൾ കമ്പിവടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിക്കുകയും വായിൽ ബലമായി വിഷം ഒഴിക്കുകയും ചെയ്തു.
ഇതരമതസ്ഥനുമായുള്ള പ്രണയമാണ് കാരണമെന്നാണ് സംശയം. പതിനാലുകാരി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പ്രതിയെ ആലുവ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു

