അഞ്ചൽ ഇടയം സ്വദേശി ഉമേശിൻ്റെ (45)മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഉമേശിൻ്റെ ബന്ധുവായ അച്ചനുമക്കളും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഇടയം സ്വദേശികളായ
ദിനകകരൻ ഇയാളുടെ മക്കളായ
നിതിൻ, രോഹിത് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഉമേശൻ്റെ അമ്മയുടെ സഹോദരനാണ് പ്രതിയായ ദിനകരൻ . ഇയാളും മക്കളായ നിതിൻ,രോഹിത് എന്നിവരും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്.
മർദ്ദനമേറ്റ ചികിത്സയിൽ ആയിരുന്നു ഉമേശൻ .
അഞ്ചൽ ഇടയം ഉദയാ ഭവനത്തിൽ 45 വയസ്സുള്ള ഉമേശൻ ആണ് കഴിഞ്ഞ മാസം 16 തീയതി തിരുവനന്തപുരം മെഡിക്കൽ കോളേജ്ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരണപ്പെട്ടത്.
കഴിഞ്ഞ മാസം എട്ടിന് രാത്രി 9മണിയോടെ കുളിക്കാനായി കിണറിനു സമീപത്തെത്തിയ ഉമേശനും അമ്മാവനായ ദിനകരനും തമ്മിൽ അസഭ്യം വിളിയും വാക്കേറ്റവും ഉണ്ടായി. തുടർന്ന് ദിനകരനും മക്കളും ചേർന്ന് ഉമേശിനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഈ മർദ്ദനത്തിൽ ഉമേശിന്റെ അരക്കു താഴെയും ദേഹത്തും അടിയേറ്റ് മുറിവുണ്ടായി.
മർദ്ദനമേറ്റ് 6 ദിവസങ്ങൾക്കു ശേഷമാണ്ഉമേശൻ ആശുപത്രിയിൽ ചികിത്സ തേടിയത്.
പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നും ഉമേശനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഉമേശൻ 16 തീയതി രാവിലെ മരണപെട്ടു.
ഉമേശിനു മർദ്ദനത്തിൽ ശരീരത്തിനുള്ളിലെ ആന്തരികാ വയവങ്ങൾക്ക് ഉണ്ടായ
മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
ഉമേശിന്റ മരണത്തിനു കാരണകാരായ അച്ഛനെയും മക്കളെയും കൊലപാതക കേസിൽ ഇടയത്തെ വീട്ടിൽ നിന്നും അഞ്ചൽ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.