ആയൂർ : വ്യാജ ആപ്ലിക്കേഷനിൽ കുരുങ്ങി ആയുർ സ്വദേശി. പണം ആവശ്യപ്പെട്ടുകൊണ്ട് മെസ്സേജുകൾ. കൊട്ടാരക്കര സൈബർ പോലീസിൽ പരാതി.
തട്ടിപ്പ് സംഘങ്ങൾ പെരുകുന്നു. ആശങ്കയോടെ സോഷ്യൽ മീഡിയ ഉപഭോക്താക്കൾ.
ഏത് ആപ്ലിക്കേഷനിലും ഒരു തട്ടിപ്പ് ഒളിഞ്ഞിരിക്കുന്നു. നിരവധി വ്യാജ ഓൺലൈൻ ആപ്ലിക്കേഷൻ ആണ് ഇന്ന് നിലവിലുള്ളത്.
വീട്ടമ്മമാർക്കുള്ള ലോൺ പദ്ധതി എന്ന പേരിൽ കേരളത്തിലൂടെ നീളം നിരവധി തട്ടിപ്പുകളാണ് നടന്നിട്ടുള്ളത്. ആയിരക്കണക്കിന് കേസുകളാണ് സൈബർ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്.
ഓൺലൈനിൽ നിന്നും സാധനങ്ങൾ പർച്ചേസ് ചെയ്യുമ്പോഴും തട്ടിപ്പ് ഒളിഞ്ഞിരിക്കുന്നു.
വിദ്യാർത്ഥികൾക്കായുള്ള ലോൺ ആപ്ലിക്കേഷനിലൂടെയും ആയിരക്കണക്കിന് ആളുകളെയാണ് ഈ സംഘം തട്ടിപ്പിനിരയാക്കുന്നത്. മലയാളി യുവതികളെ ഉൾപ്പെടെ ഉപയോഗിച്ചുകൊണ്ടാണ് തട്ടിപ്പുസംഘം കേരളത്തിലുടനീളം ഓൺലൈൻ തട്ടിപ്പുകൾ സജീവമാക്കുന്നത്.
വീഡിയോ ഗെയിമുകൾക്ക് അടിമപ്പെട്ട് പതിനായിരക്കണക്കിന് രൂപ നഷ്ടപ്പെട്ട യുവതികളും യുവാക്കളും ഉണ്ട്.
വീഡിയോ ഗെയിം ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തത് വഴി ഫോൺ ഹാക്ക് ചെയ്യപ്പെടുകയും അശ്ലീല മെസ്സേജുകൾ ഫോണിലേക്ക് വരികയും ഭീമമായ തുക ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ് ആയുർ സ്വദേശിയിൽ നിന്ന്.
ആയുർ സ്വദേശി കൊട്ടാരക്കര സൈബർ പോലീസിൽ പരാതി നൽകി.
നൂറുകണക്കിന് പരാതികളാണ് ചടയമംഗലം പോലീസിനും ലഭിക്കുന്നത്.
എന്നാൽ പോലീസിൽ നിന്നും സൈബർ പോലീസിൽ നിന്നും അറിയിക്കുന്നത് വ്യാജ ഗെയിമുകളും ആപ്ലിക്കേഷനുകളും ഡൗൺലോഡ് ചെയ്യുകയോ അനാവശ്യ ലിങ്കുകൾ ഓപ്പൺ ചെയ്യുകയോ ചെയ്യരുത്.
നമുക്ക് ആവശ്യമില്ലാതെ നമ്മുടെ ഫോണിലേക്ക് മെസ്സേജ് ആയി വരുന്നതോ വാട്സ്ആപ്പ് ആയി വരുന്നതോ ഉള്ള മെസ്സേജുകൾ, ലിങ്കുകൾ എന്നിവ ഓപ്പൺ ചെയ്യരുത്.
ഏതെങ്കിലും കാരണവശാൽ ലിങ്കുകൾ ഓപ്പൺ ചെയ്തു നമ്മുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ നാം ബന്ധപ്പെട്ട നിൽക്കുന്ന മേഖലകളിൽ എല്ലാം ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിക്കുക.
തുടർന്ന് നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഹാകർമാരുടെ മെസ്സേജുകൾ അവോയിഡ് ചെയ്യുക.
മെസ്സേജുകൾ അവഗണിക്കുന്നു എന്നു കണ്ടാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇവർ നിങ്ങളെ വിട്ട് അടുത്ത ഇരയെ തേടും.
സൈബർ പോലീസിനും കണ്ടു പിടിക്കാൻ കഴിയാത്ത തരത്തിലാണ് അന്യസംസ്ഥാനങ്ങളിൽ നിന്നുകൊണ്ട് വ്യാജ നമ്പറുകൾ ഉപയോഗിച്ച് തട്ടിപ്പുകാർ സജീവമാകുന്നത്.
ചില തട്ടിപ്പ് സംഘങ്ങളെ ഇതിനോടകം പോലീസ് പിടികൂടിയിട്ടുമുണ്ട്.
ആളുകൾ ജാഗ്രതയോടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യണമെന്നാണ് പോലീസിന്റെയും സൈബർ പോലീസിന്റെയും നിർദ്ദേശം.