fbpx

ചിതറയിൽ പ്രതിയുടെ വീട്ടിൽ മോഷണം നടത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ചിതറയിൽ പ്രതിയുടെ വീട്ടിൽ മോഷണം നടത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ.
ചടയമംഗലം എക്സ്സൈസ് ഓഫീസിലെ സിവിൽ എക്സ്സൈസ് ഓഫീസർ ഷൈജുവാണ് അറസ്റ്റിലായത്.
ഇയ്യാൾ ഇളമ്പഴന്നൂർ സ്വദേശിയാണ്.
രണ്ടായിരത്തി ഇരുപത്തിമൂന്ന് ഡിസംബര്‍ ഒന്നാം തിയതി രാത്രി പത്തുമണിക്ക്
ചിതറ മാങ്കോട് തെറ്റിമുക്കിൽ അൻസാരി മൻസിലിൽ അൻസാരി വ്യാജവാറ്റ് നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ചടയമംഗലം എക്സൈസ് സംഘം എത്തി വാറ്റ് ഉപകരണങ്ങൾ ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് അൻസാരിയെ അറസ്റ്റ് ചെയ്തു.
ഭാര്യയുമായി പിണക്കത്തിലായ അൻസാരി വീട്ടിൽ തനിച്ചായിരുന്നു.


റിമാഡിലായ അൻസാരി നാൽപത്തി രണ്ട് ദിവസം റിമാഡിൽ കഴിഞ്ഞു.തുടർന്ന് ജ്യാമിയത്തിലിറങ്ങിയ ഇയ്യാൾ വീട്ടിലെത്തി
തന്റെ വീട്ടിൽ കിടപ്പ് മുറിയിലെ മെത്തയുടെ അടിയിൽ സൂക്ഷിച്ചിരുന്ന അഞ്ചുപവൻ സ്വർണ്ണ മാലയും പത്ത് ഗ്രാ തൂക്കം വരുന്ന ലോക്കറ്റും ഒരു ടോർച്ച് ലൈറ്റും മൊബൈൽ ഫോണും നഷ്ടപ്പെട്ടത് മനസിലാക്കിയ
അൻസാരി അന്ന് തന്നെ ചിതറ പോലീസിൽ പരാതി നൽകി
കൊട്ടാരക്കര റൂറൽ എസ്പിക്ക് പരാതി നൽകി.തുടർന്ന് രണ്ടായിരത്തി ഇരുപത്തിനാല് മാർച്ച് ഒന്നാം തിയതി എസ് ലക്ഷ്മി FIR എടുത്തു അന്വേഷണം നടത്തി കോടതിയിൽ UN റിപ്പോർട്ട് നൽകി കേസ് ഫയൽ മടക്കി.
തുടർന്നാണ് കടയ്ക്കലിലെ പ്രമുഖ അഭിഭാഷകനായ വിനയനെ അൻസാരി സമീപിക്കുകയും.


കടയ്ക്കൽ 1st class മജിസ്ട്രേറ്റ് കോടതിയിൽ cmp ഫയൽ ചെയ്യുകയും ചെയ്തു
പോലീസ് ശരിയായി അന്വേഷണം നടത്തിയിട്ടില്ലന്നു.സിഡി ഫയൽ കോടതിയിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു.
തുടർന്ന് പോലീസിനോട് കേസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ വെള്ളിയാഴ്ച ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കയാണ്.
അൻസാരിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ കൈയ്യ് വശം വെച്ച് ഉപയോഗിച്ച എക്സൈസ്സ് ഉദ്യോഗസ്ഥൻ ചിതറ പോലീസിന്റെ പിടിയിലായത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x