fbpx

അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന നടത്തിയ കുമ്മിൾ സ്വദേശിയെ എക്‌സൈസ് പിടികൂടി

ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുമ്മിൾ തുളസിമുക്കിൽ നിന്നും നടപ്പാറയിലേക്കു പോകുന്ന വഴിയിൽ വെച്ച് തുളസിമുക്ക് കൊച്ചുകോണത്ത് പുതുവൽവിള പുത്തൻവീട്ടിൽ 55 വയസ്സുള്ള ഓമനക്കുട്ടൻ നായർ എന്നയാളെ ഇന്ത്യൻ നിർമിത വിദേശമദ്യം കച്ചവടം നടത്തിയതിന് എക്‌സൈസ്‌ സംഘം അറസ്റ്റ് ചെയ്തു ക്രൈം നമ്പർ 33/2024 u/s 55(i) of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു.

ഇയാളുടെ കൈവശം നിന്നും 3.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യം വിറ്റവകയിൽ പണവും , എക്‌സൈസ് സംഘം കണ്ടെടുത്തു.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് , ഉണ്ണിക്കൃഷ്ണൻ WCEO രോഹിണി സിവിൽ എക്സൈസ് ഓഫീസർമാരായ ഗിരീഷ് കുമാർ,ഷൈജു ,ജയേഷ്, ,ശ്രേയസ് ഉമേഷ്, സാബു , എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x