കാസർഗോഡ് മഞ്ചേശ്വരത്ത് 2.75 കിലോഗ്രാം കഞ്ചാവുമായി
ഉപ്പള സ്വദേശി സയ്യിദ് മുഹമ്മദ് അർഷാദ് എന്നയാളെ അറസ്റ്റ് ചെയ്തു. കുമ്പള എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ ഐ.ബി പ്രിവന്റിവ് ഓഫിസർ ശ്രീനിവാസൻ പത്തിൽ, പ്രിവൻ്റീവ് ഓഫിസർ(ഗ്രേഡ്) രമേശൻ.ആർ, സിവിൽ എക്സൈസ് ഓഫിസർമാരായ ഹമീദ്.എം, അഖിലേഷ്.എം.എം,വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ഇന്ദിര.കെ,ലീമ.പി.കെ, എക്സൈസ് ഡ്രൈവർ പ്രവീൺകുമാർ.പി എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
തിരുവനന്തപുരത്ത് മുൻ കാപ്പ പ്രതി നിതിന്റെ വീട്ടിൽ നിന്ന് മാരകായുധങ്ങളും കഞ്ചാവും സ്‌ഫോടക വസ്തുക്കളും പിടികൂടി. ഇയാളുടെ സഹോദരൻ സ്റ്റാലിൻ എന്നയാളെ അറസ്റ്റ് ചെയ്തു. 1.25 കിലോഗ്രാം കഞ്ചാവാണ് ഇവരുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. സമീപ പ്രദേശങ്ങളിൽ കഞ്ചാവ് വില്പന നടത്തുന്നത് ഈ സഹോദരങ്ങളാണ്. സ്റ്റാലിൻ ഒന്നാം പ്രതിയായും നിതിനെ രണ്ടാം പ്രതിയായും കേസെടുത്തു.
തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് എസ് ഷിജുവിന്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ രജികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മണികണ്ഠൻ, അൽത്താഫ് ,വനിത സിവിൽ എക്സൈസ് ഓഫീസർ അഞ്ജന എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
സ്ഫോടക വസ്തുക്കളും, മാരകായുധങ്ങളും കോവളം പോലീസിന് കൈമാറി. കോവളം PS SHO ബിജോയ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.