ഗ്യാലക്സി റോക്ക്സ് ക്വാറിയ്ക്ക് പാരിസ്ഥിതിക അനുമതി നൽകരുത് – മുക്കുന്നം ജനകീയ സമര സമിതി.
കടയ്ക്കൽ : കുമ്മിൾ ഗ്രാമപഞ്ചായത്തിൽ മുക്കുന്നം വാർഡിൽ പുതിയതായി വരാൻ പോകുന്ന ഗ്യാലക്സി റോക്ക്സ് ക്വാറിയ്ക്ക് എതിരെ പ്രദേശവാസികൾ ജനകീയ സമര സമിതി രൂപീകരിച്ചു കൊണ്ട് അധികാരികളെ സമീപിച്ചു.
517 പ്രദേശവാസികൾ ഒപ്പിട്ട ഭീമ സങ്കട ഹർജി 27/07/2023 ന് കൊല്ലം ജില്ലാ കളക്ടർ ശ്രീമതി അഫ്സാന പെർവീൺ ഐ.എ.എസ് സമക്ഷം നൽകി.
കൂടാതെ മലിനീകരണ നിയന്ത്രണ ബോർഡ്, മൈനിംഗ് ആൻഡ് ജിയോളജി സംസ്ഥാന ഓഫീസർമാർ , ജില്ലാ ഓഫീസർമാർ , മുഖ്യമന്ത്രി, റവന്യൂ വകുപ്പുമന്ത്രി, വ്യാവസായിക വകുപ്പുമന്ത്രി, എം.പി , എം.എൽ.എ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ ഉൾപ്പടെ മറ്റ് ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകി.
മുക്കുന്നം പ്രദേശത്ത് പ്രവർത്തിക്കുന്ന 2 ക്വാറികൾ ഉൾപ്പെടെ നാല് ക്വാറികളും, ഒരു ക്രഷർ യൂണിറ്റും മൂലം പ്രദേശവാസികൾ നിരവധി ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ ഇനിയും അധികാരികൾ ക്വാറികൾ അനുവദിച്ചാൽ ഈ പ്രദേശം ശ്മശാനഭൂമി ആയി മാറും.മുക്കുന്നം ജനകീയ സമര സമിതിക്ക് വേണ്ടി രക്ഷാധികാരികളായ എ.എം ഇർഷാദ്, മുക്കുന്നം ഷാനവാസ്, കൺവീനർ അൻസാരി മുക്കുന്നം , എക്‌സിക്ക്വുട്ടിവ് അംഗംഗളായ ആയ മുജീബ് കല്ലുതേരി , നജീമുദീൻ മുക്കുന്നം എന്നിവരാണ് അധികാരികളെ സമീപിച്ചത്.

