സംസ്ഥാനത്ത് ഐ ടി ഐകളിൽ നാളെ വിദ്യാഭ്യാസ ബന്ദ്‌

നാളെ 30/11/2023 വ്യഴം സംസ്ഥാനത്ത് എ.ഐ.എസ്.എഫ് വിദ്യാഭ്യാസ ബന്ദ് നടത്തും.സംസ്ഥാനത്തെ ഐടിഐ കളിലാണ് എ ഐ എസ് എഫ് വിദ്യാഭ്യാസ ബന്ദ് നടത്തുക. ഐടിഐകളിലെ പഠനസമയം കുറച്ചിട്ടുണ്ട്. ഇതിന് അനുസൃതമായി ഐടിഐ കളിലെ പഠനദിവസം ആഴ്‌ചയിൽ അഞ്ചായി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് വിദ്യാഭ്യാസ ബന്ദ്.ITI വിദ്യാർത്ഥികളുടെ പഠനസമയം കുറച്ചിരുന്നെങ്കിലും പഠന ദിവസം കുറച്ചില്ല. വിദ്യാർത്ഥി വിരുദ്ധമായ ഈ തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ടാണ് നാളെ നവംബർ 30 ആം തീയതി എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ് നടത്തുക.

നേരത്തെ എബിവിപിയും ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് വിദ്യാഭ്യാസ ബന്ദ് നടത്തിയിരുന്നു. പല വിദ്യാർത്ഥി സംഘടനകളും ഈ ആവശ്യം മുന്നോട്ടുവച്ചുകൊണ്ട് രംഗത്ത് വരുന്നുണ്ട്.

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x