ചിതറ ഗവൺമെന്റ് സ്കൂളിൾ NSS യൂണിറ്റ് വിദ്യാർത്ഥിക്ക് വീട് വച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് DYFI സഹായം നൽകി.
DYFI ചിതറ മേഖല കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച തുകയാണ് വിതരണം ചെയ്തത്. തുക സ്കൂൾ അധികൃതർക്ക് DYFI ഭാരവാഹികൾ കൈമാറി. സ്കൂളിലെ NSS യൂണിറ്റ് തുടക്കം കുറിച്ച സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗവക്കക്കുകയായിരുന്നു ഡി വൈ എഫ് ഐ.
ചടങ്ങിൽ SMC ചെയർമാൻ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ യൂസഫ് സാർ സ്വാഗതം പറഞ്ഞു. സിപിഎം നേതാക്കളായ കരകുളം ബാബു, LC സെക്രട്ടറി ഗിരീഷ്, ചിതറ സഹകരണ ബാങ്ക് പ്രസിഡന്റ് അബ്ദുൽ ഹമീദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ, NSS പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി. മിനി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.നസീമ നന്ദി രേഖപ്പെടുത്തി.