തെരുവ് നായ ആക്രമണത്തിൽ DYFI ചിതറ മേഖല കമ്മിറ്റി പ്രതിഷേധിച്ചു… ഇന്നലെ വൈകുന്നേരം ചിതറ ഗ്രാമപഞ്ചായത്തിലെ അയിരക്കുഴി പ്രദേശത്ത് ആക്രമാസക്തമായ തെരുവ് നായ ചുമട്ടു തൊഴിലാളിയെ അടക്കം എട്ടോളം പേരെ കടിച്ചു പരിക്കേൽപ്പിച്ചതിനെ തുടർന്ന് ഇന്ന് DYFI -CPM –CITU പ്രവർത്തകരുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ കണ്ട് പ്രതിഷേധിച്ചു….
പരിക്കേറ്റവർക്ക് ചികിത്സാ സഹായമുൾപ്പടെ, തുടർ നടപടികളാവശ്യപ്പെട്ടു നടത്തിയ ചർച്ചയിൽ DYFI -CPM -CITU നേതാക്കൾക്ക് പഞ്ചായത്ത് സെക്രട്ടറി പരിക്കേറ്റവർക്ക് ഉടൻ സഹായം നൽകുമെന്ന് ഉറപ്പ് നൽകുകയും തുടർ പ്രതിരോധ നടപടികൾ മറ്റ് നായകളെ കേന്ദ്രീകരിച്ചു നടത്തുമെന്നും ഉറപ്പ് നൽകിയതിനെ തുടർന്നും താൽക്കികമായി പ്രതിഷേധം അവസാനിപ്പിച്ചു പ്രവർത്തകർ പിരിഞ്ഞു..ചികിത്സാ സഹായമാവശ്യപ്പെട്ടുള്ള DYFI നിവേദനവും തുടർനടപടി ആവശ്യപ്പെട്ടുള്ള CITU യൂണിറ്റിന്റെ നിവേദനവും അധികൃതർക്ക് കൈമാറി…!!!ചിതറ മൃഗ ഡോക്ടർ സാന്നിധ്യം