ദൂരദർശൻ ന്യൂസിന്റെ ലോഗോയിൽ മാറ്റം വരുത്തി. കാവി നിറത്തിലുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. വലിയ മാറ്റങ്ങളില്ലാത്ത ഡിസൈനിൽ ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കി പരിഷ്കരിച്ചിരിക്കുന്നത്. നേരത്തെ ഇത് മഞ്ഞയും നീലയുമായിരുന്നു.
ലോഗോയിൽ മാത്രമാണ് ദൂരദർശൻ മാറ്റം വരുത്തിയിട്ടുള്ളൂവെന്നും തങ്ങളുടെ മൂല്യങ്ങൾ പഴയപടി തുടരുമെന്നും ഡിഡി ന്യൂസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വ്യക്തമാക്കി. കൃത്യവും സത്യസന്ധവുമായ വാർത്തയാണ് തങ്ങൾ മുന്നിലെത്തിക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു. പുതിയ രൂപവും ഭാവവുമായി സത്യത്തിന്റെയും ധീരതയുടെയും പത്രപ്രവർത്തനമാണ് നടത്തുന്നതെന്ന് ഡിഡി ന്യൂസിന്റെ ഡയറക്ടർ ജനറൽ എക്സ് പോസ്റ്റിൽ പ്രതികരിച്ചു.
ലോഗോയിൽ മാത്രമല്ല ചാനലിന്റെ സ്ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്. അതേസമയം ലോഗോ മാറ്റത്തിനെതിരെ സോഷ്യൽ മിഡിയയിൽ വിമർശനങ്ങളും ഉയരുന്നുണ്ട്