കടയ്ക്കൽ : കടയ്ക്കലിലും പരിസര പ്രദേശങ്ങളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി, ഇപ്പൊ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ദിവ്യ രവീന്ദ്രൻ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് .
മൂന്ന് വയസ്സ് കാരിയെ തെരുവ് നായ ആക്രമിക്കുന്നത് കണ്ടപ്പോൾ ഭയം തോന്നുന്നു ,
എന്റെ കുഞ്ഞുങ്ങൾ വീട്ടിൽ ഒറ്റയ്ക്കാണ് . അവർക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്നും കൂട്ടിച്ചേർത്തു പറയുന്നുണ്ട് .
ഈ വിഷയത്തിൽ ഭരണകൂടം നടപടി സ്വീകരിക്കുമെന്നാണ് പൊതു ജനം പറയുന്നത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഞാൻ എന്റെ ഫേസ്ബുക്കിലൂടെ ഇന്നുവരെ ഒരു ആവശ്യവും പറഞ്ഞിട്ടില്ല. കൈകൂപ്പി ഞാൻ അഭ്യർത്ഥിക്കുകയാണ്. ഞാൻ പറയാൻ പോകുന്ന ഈ ഒരു കാര്യത്തെക്കുറിച്ച് മൂന്നുവർഷം മുന്നേയും ഞാൻ പോസ്റ്റിട്ടിരുന്നു. ഞങ്ങൾക്ക് പൊതുജനങ്ങൾക്ക് റോഡിൽ ഇറങ്ങി നടക്കണം. തെരുവ് നായ്ക്കളെ ഭയന്നിട്ട് വൈകുന്നേരം ഏഴു മണിയോടുകൂടി ഓഫീസിൽ നിന്ന് കടയ്ക്കൽ എത്തുന്ന ഞാൻ ഓട്ടോ പിടിച്ചാണ് അല്ലെങ്കിൽ Husband വന്നു കൊണ്ടുപോവുകയാണ് ചെയ്യുന്നത് നടന്നു വരാൻ നിവർത്തിയില്ല.. ഇന്നൊരു മൂന്നു വയസ്സുകാരിയെ തെരുവ് നായ്ക്കൾ ആക്രമിക്കുന്നത് കണ്ടപ്പോൾ ഭയന്നുപോയി. ഞാനെത്തുന്നത് വരെ എന്റെ കുട്ടികളും വീട്ടിൽ ഒറ്റയ്ക്കാണ്… എന്ത് സുരക്ഷയാണ് അവർക്കുള്ളത്.. കൊറോണ ലോക്ക് ഡൗൺ കഴിഞ്ഞതിനുശേഷം ആണ് ഇത്രയും തെരുവ് നായ ശല്യം ഉണ്ടായിട്ടുള്ളത്.. മനുഷ്യൻ ഇവിടെ ജീവിക്കണ്ടേ… ദയവുചെയ്ത് ഗവൺമെന്റ് കണ്ണുതുറന്ന് എന്തെങ്കിലും ഒരു നടപടി ഇതിനെതിരെ സ്വീകരിച്ചേ മതിയാകൂ…
