ചിതറ വില്ലേജിൽ ഡിജിറ്റൽ റീസർവ്വേ നടപടികളാരംഭിച്ചു.
സംസ്ഥാനത്ത് മൂന്നാംഘട്ട ഡിജിറ്റൽ റീസർവ്വേയുടെ ഭാഗമായി ചിതറ ഗ്രാമപഞ്ചായത്തിൽ റീസർവ്വേ നടപടികൾ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മടത്തറ അനിൽ അധ്യക്ഷത വഹിച്ചു. സർവ്വേ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സലിം.എസ് റിപ്പോർട്ട് അവതരിപ്പിച്ചു.

ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. അസിസ്റ്റൻ്റ് ഡയറക്ടർ റീസർവ്വേ കൊല്ലം താര എസ് സ്വാഗതവും സർവ്വേ സൂപ്രണ്ട് അഞ്ചൽ ഗീതാമണിയമ്മ എം.എസ് നന്ദിയും പറഞ്ഞു.