വനിതാ ശിശുവികസന വകുപ്പും ചിതറ ഗ്രാമപഞ്ചായത്തും സംയുക്തമായി “ചിരിക്കിലുക്കം” ഭിന്നശേഷി കലോത്സവം 2023 നവംബർ 24 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കിഴക്കുംഭാഗം ടൌൺ ഹാളിൽ വെച്ച് സംഘടിപ്പിച്ചു.

ചിതറ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിലിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗം ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം. എസ്. മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി NS ഷീന സ്വാഗതം ആശംസിച്ചു.പ്രസ്തുത ചടങ്ങിൽ പ്രശസ്ത ഗായിക ശ്രീമതി.സിനിമോൾ കടയ്ക്കൽ ഈ പരിപാടിക്ക് പ്രേത്യേകം കമ്പോസ് ചെയ്ത ഗാനം പാടിക്കൊണ്ട് സംസാരിച്ചു.
കൊല്ലം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയ്യർപേഴ്സൺ ശ്രീ. നജീബത്ത്,ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അമ്മൂട്ടീ മോഹനൻ, ICDS സൂപ്പർവൈസർ ശ്രീമതി ലേഖ, ശ്രീ. ചിതറ മുരളി, ഭിന്നശേഷിക്കാരുടെ നേതാവായിട്ടുള്ള ശ്രീ. അരവിന്താക്ഷൻ പിള്ളബ്ലോക്ക് മെമ്പർ ശ്രീ. അരുൺ തുടങ്ങിയർ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ,CDS ചെയർപേഴ്സൻ, അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, കലാ ആസ്വാദകർ,നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് ഉദ്യഗസ്ഥനായിട്ടുള്ള ശ്രീ. ബിനു
ഉദ്ഘാടന പരിപാടിക്ക് നന്ദി അറിയിച്ചു.
ഭിന്നശേഷി കലോത്സവത്തിന്റെ നടത്തിപ്പിനായി ചിതറ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ CDS അംഗങ്ങൾ സ്വരൂപ്പിച്ച തുക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.
തുടർന്ന് ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികൾ നടന്നു.


