ചടയമംഗലം:ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയ വനിതാ നേതാക്കളെ അടക്കം ഇന്നലെ പോലീസ് തല്ലിച്ചതച്ചിരുന്നു. ഈ സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ പൂർണ്ണമായിരുന്നു.
പോലീസിന്റെ കിരാത നടപടിയിൽ പ്രതിഷേധിച്ച് കൊണ്ടും ഉന്നത വിദ്യാഭ്യാസ മന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും ചടയമംഗലത്ത്
കെഎസ്‌യു പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി.
ചടയമംഗലം എം.സി റോഡ് ഉപരോധിച്ച പ്രവർത്തകരെ കൂടുതൽ പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് അറസ്റ്റുചെയ്ത് നീക്കിയത്. പ്രവർത്തകരെ പൂർണ്ണമായും മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാൻ കഴിഞ്ഞത്. കെഎസ്‌യു സംസ്ഥാന കൺവീനർ ലിവിൻ വേങ്ങൂർ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം അനീസ് ഓയൂർ അദ്ധ്യക്ഷത വഹിച്ചു .
നേതാക്കളായ നസീബ് റഹ്മാൻ, സജീർഖാൻ, നൗഫൽ പോരേടം, മാഹിൻ പുത്തയം, വിനീത് ഇളമാട്, പൗർണമി, അൻഷാദ്, ജിതിൻ എന്നിവർ സംസാരിച്ചു