ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ ദിപിൻ എന്ന യുവാവിനെ മധ്യപ്രദേശിലെ ഗോളിയാറിൽ നിന്നും കണ്ടെത്തി.
മധ്യപ്രദേശിലെ മലയാളി സമാജം നേതാക്കൾ അവശനായി കിടന്ന ദിപിനെ ആശുപത്രിയിൽ എത്തിച്ച് വേണ്ടുന്ന ചികിത്സകൾ നൽകുകയും തുടർന്ന് പോലീസിലും ബന്ധുക്കളെയും വിവരമറിയിക്കുകയും ചെയ്തു.
തുടർന്ന് ബന്ധുക്കൾ വിമാനമാർഗ്ഗം ഗോളിയാറിൽ എത്തി നാട്ടിലെത്തിക്കുകയും ചടയമംഗലം പോലീസിൽ ഹാജരാക്കുകയും ചെയ്തു.

