സ്ത്രീയും സമൂഹവും
വന്യമൃഗങ്ങളെ വേട്ടയാടിയും തിന്നും ഗുഹകളിൽ വിശ്രമിച്ചു പണ്ട് കഴിഞ്ഞ മനുഷ്യൻ സർവ്വലോകവും ഇന്ന് കീഴ്പ്പെടുത്തി കഴിഞ്ഞിരിക്കുന്നു.
എങ്കിലും അതിൽ സ്ത്രീക്കുള്ള പങ്ക് വിരലിൽ എണ്ണാവുന്നതു മാത്രമേ ഉള്ളൂ
സ്ത്രീ, അവൾ ജീവിതത്തിൽ വിവിധ ഘട്ടങ്ങളിലൂടെ കടന്നു വരുന്നവളാണ്, അവൾ അമ്മയാണ്, ദേവിയാണ് എന്നെല്ലാം സമൂഹ മാധ്യമങ്ങളിലും പ്രസംഗവേദികളിലും, മാത്രം പ്രചരിപ്പിച്ചത് കൊണ്ട് ഒരു നേട്ടവും ഇല്ല.
മറിച്ച് ഇന്ന് നിലനിൽക്കുന്ന ആൺ പെൺ വിവേചനത്തിന് ഒരു അറുതി ഉണ്ടായാൽ മതി. എന്തുകൊണ്ട് അവൾക്ക് ഇന്നും പൂർണ്ണ പുരോഗതി ഉണ്ടായിട്ടില്ല, സ്ത്രീ നാല് ചുവരുകൾക്കിടയിൽ ഞെങ്ങി ഞെരുങ്ങി ജീവിതം ഇഴഞ്ഞു തീർക്കേണ്ടവളല്ല മറിച്ച് ലോകം അവളെ അംഗീകരിക്കണം, സമൂഹം അവളെ തിരിച്ചറിയണം
നൂറ്റാണ്ടുകളായി ചവിട്ടി മെതിക്കപ്പെട്ട സ്ത്രീത്വത്തെ സ്ത്രീശക്തിയെ ഉദ്ധരിക്കണം.
കാമക്രോധ കണ്ണുകളാൽ, ഉറ്റുനോക്കുന്ന നരഭോജികളുടെ പക്കൽ നിന്നും വളർന്നുവരുന്ന ബാലികമാരെ മുക്തരാക്കണം, തെറ്റിനെതിരെ ഉച്ചത്തിൽ പ്രതികരിക്കാൻ അവരെ പ്രാപ്തരാക്കണം.
അവൾക്കു പ്രിയപ്പെട്ടവർക്ക് വേണ്ടി അവളുടെ സ്വപ്നങ്ങൾ അവൾ നഷ്ട്ടപെടുത്തുന്നു, ബാല്യം അച്ഛനുവേണ്ടിയും വിവാഹശേഷം ഭർത്താവിന് വേണ്ടിയും, വാർദ്ധക്യ കാലത്ത് മക്കൾക്ക് വേണ്ടി ജീവിക്കുന്നവളാണ്
ഈ തിരക്കുകൾക്കിടയിൽ അവൾക്കുവേണ്ടി ജീവിക്കാൻ മറന്നു പോകുന്നു …….
തന്റെ സ്വപ്നങ്ങൾക്ക് വേണ്ടി പറക്കാൻ അവൾക്ക് ആഗ്രഹമുണ്ടെങ്കിലും സമൂഹം എന്ത് ചിന്തിക്കും എന്നത് ഓർത്ത് അവൾക്കായി ജീവിക്കാതെ ചുറ്റുമുള്ളവർക്ക് വേണ്ടി അവരുടെ സന്തോഷത്തിനു വേണ്ടി ജീവിക്കുന്നവൾ ആണ് സ്ത്രീ…
സമൂഹമേ………
നിങ്ങൾ ചിന്തിക്കുക…
സ്ത്രീകൾക്ക് പരിഗണന കിട്ടണ്ടേ?
അവർ അതിൽ അർഹരല്ലേ?
സ്വപ്നങ്ങൾ ഉള്ളിൽ ഒതുക്കി പുരുഷന്റെ വീട്ടിലെ അടിമയാവാതെ സ്ത്രീകൾ വളരട്ടെ………ഉയരങ്ങളിലേക്ക്………..
👌🏻👌🏻👌🏻💯