കടയ്ക്കൽ : കുറ്റിക്കാട് യു പി എസിന് സമീപം സിദ്ധക്കോട് രാധകൃഷ്ണ വിലാസത്തിൽ രാധാകൃഷ്ണ കുറുപ്പ്(70) ആണ് മരിച്ചത്. ബന്ധുവിന്റെ പുരയിടത്തിൽ ആടിനെ മേയ്ക്കാൻ പോകവേ ആട് കിണറ്റിൽ വീഴുകയായിരുന്നു
രക്ഷിക്കാൻ ശ്രമിക്കവേയാണ് അപകടത്തിൽ പെട്ടത്. കടയ്ക്കലിൽ നിന്നും ഫയർ ഫോഴ്സ് സംഘം എത്തിയപ്പോൾ രാധാകൃഷ്ണ കുറുപ്പ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആട് രക്ഷപ്പെട്ടു.