വർക്കലയിൽ മാരക ലഹരി മരുന്നായ എംഡി എം.എയുമായി നാല് യുവാക്കളെ ഡാൻസാഫ് ടീം പിടികൂടി

ബെംഗളൂരുവിൽ നിന്ന് വിമാന മാർഗം എത്തിച്ച എംഡിഎംഎ യുമായി തിരുവനന്തപുരത്ത് 4 യുവാക്കൾ പിടിയിൽഅയിരൂർ സ്വദേശികളാണ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പിടിയിലായത്.

വർക്കല അയിരൂർ മൈലവിള സ്വദേശിയായ ഹാർമിൻ (19), അയിരൂർ കിഴക്കെ പുറം സ്വദേശികളായ അൽഅമീൻ (28), ആദിത്യൻ (20) അൽഅമീൻ (21) എന്നിവർ ആണ് ഡാൻസാഫ് ടീമിൻറ പിടിയിൽ ആയത്.

അയിരൂർ മൈലവിള സ്വദേശിയായ ഹാർമൻ ബാംഗ്ലൂരിൽ നിന്നും വിമാനമാർഗ്ഗം എംഡിഎംഎ യു മായി തിരുവനന്തപുരം എയർപോർട്ടിൽ ഇറങ്ങുകയും വിമാനത്താവളത്തിൽ നിന്നും കാറിൽ സുഹൃത്തുക്കളായ അൽ അമീനും, ആദിത്യനും, അൽ അമീനും കൂടി കൊല്ലം ജില്ലയായ പാരിപ്പള്ളിയിലേക്ക് വരുന്ന വഴിയിൽ ഷാഡോ ടീമിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചുതെങ്ങ് ഹാർബറിന് സമീപത്ത് വച്ച് വാഹനം തടയുകയും പരിശോധന നടത്തുകയും ചെയ്തു.

തുടർന്ന് മയക്കുമരുന്ന് എം ഡി എം എ കണ്ടെത്തുകയായിരുന്നു. വിദ്യാർത്ഥികൾക്ക് വില്പനയ്ക്കായി എത്തിക്കുകയായിരുന്നു മയക്കുമരുന്ന്. ഇവരെ അഞ്ചുതെങ്ങ് പോലീസിന് കൈമാറി.

തിരുവനന്തപുരം ജില്ലാ റൂറൽ എസ് പി സുദർശനൻ ഐപിഎസിനെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിവൈഎസ്പ‌ി പ്രദീപിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ സഹിൽ എം ബിജു എസ് ഐ രാജീവ് എസ്‌ഡിപി മാരായ ദിനോർ അനൂപ് വിനീഷ് സിപിഎ മാരായ സുനിൽരാജ് ഫാറൂഖ് എന്നിവരാണ് പ്രതികളെ പിടികൂടിയത്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x