അഞ്ചൽ ബൈപാസ് റോഡിൽ പടിഞ്ഞാറ്റിൻകര ഗണപതി ക്ഷേത്രത്തിനു സമീപത്തെ ഏലായിലാണു കുതിര എല്ലുംതോലുമായ അവസ്ഥയിൽകിടക്കുന്നത്… ചാവരുകുന്നിലെ രണ്ടു യുവാക്കളാണ് കുതിരയെ ഇവിടെ ഉപേക്ഷിച്ചതെന്നു നാട്ടുകാർ പറയുന്നത്.
പട്ടിണി കാരണം എല്ലും തോലുമായ കുതിരയെയാണ് ഉടമ ഉപേക്ഷിച്ചത്. പെരുവെയിലത്ത് കെട്ടിയിട്ട കുതിര രണ്ടുദിവസം വെയിലേറ്റതോടെ അവശനിലയിലായി ബോധംകെട്ടു വീണു. നാട്ടുകാർ വെള്ളവും തീറ്റയും നൽകിയതോടെ എഴുന്നേറ്റെങ്കിലും തീരെ അവശനിലയിലാണ് കുതിര.
പൊള്ളുന്ന വെയിലേറ്റ് കുതിരയുടെ തൊലി പൊട്ടി പൊളിഞ്ഞു. നിർജലീകരണം കാരണം ശബ്ദം ഉണ്ടാക്കാൻ പോലും കഴിയുന്നില്ല. വേണ്ടത്ര തീറ്റ നൽകിയിട്ടില്ല എന്നാണ് ഇതിൽ നിന്നും മനസിലാകുന്നതായി നാട്ടുകാർ പറയുന്നത്.
മിണ്ടാപ്രാണിയോടു കൊടും ക്രൂരത കാട്ടിയവർക്ക് എതിരെ നടപടി വേണമെന്നും ആവശ്യം ഉയർന്നു.
അധികാരികൾ വേണ്ടതായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

