ഭിന്നശേഷിക്കാരനായ കുട്ടിയോട് മാതാപിതാക്കളുടെ ക്രൂരത. 18 വയസ്സ് പ്രായമുള്ള ഭിന്നശേഷിക്കാരനായ കുട്ടയോടെയാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ വെളിയാമറ്റത്ത് മാതാപിതാക്കള്‍ ക്രൂരത കാണിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടിയെ മാതാപിതാക്കള്‍ പാര്‍പ്പിച്ചത് വീടിന് പുറത്തെ ഷെഡിലാണ്. ധരിക്കാന്‍ വസ്ത്രം പോലും നല്‍കാതെയായിരുന്നു കുട്ടിയെ മാതാപിതാക്കള്‍ ഷെഡില്‍ കെട്ടിയിട്ടിരുന്നത്.
സംഭവം പുറത്ത് അറിഞ്ഞത് അയല്‍വാസികളായ വീട്ടുകാര്‍ പഞ്ചായത്ത് അംഗത്തെ അറിയിച്ചതോടെയാണ്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നും കുട്ടിയെ പഞ്ചായത്ത് അധികൃതരും പോലീസും ചേര്‍ന്ന് മോചിപ്പിക്കുകയായിരുന്നു