സ്കൂൾ ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു. തിരുവനന്തപുരം ആൽത്തറ ജംഗഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലെ ഏഴാം ക്ലാസുകാരനോടാണ് പ്രിൻസിപ്പൽ ക്രൂരമായ വിവേചനം കാണിച്ചത്.
കുടുംബം പരാതിപ്പെട്ടതോടെ പ്രിൻസിപ്പലിന് തെറ്റുപറ്റിപ്പോയി എന്നാണ് മാനേജ്മെന്റ് വിശദീകരിച്ചത്. പരസ്യമായി അപമാനിച്ചതിനാൽ ഇനി കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കുന്നില്ലെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.


