ലോക സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ മേഖലകളിൽ സി ആർ പി എഫും പോലീസും സംയുക്തമായി റൂട്ട് മാർച്ച് നടത്തി.
പ്രശ്ന ബാധിത മേഖലകളിലാണ് പ്രധാനമായും ഇത് പോലെ റൂട്ട് മാർച്ചും മറ്റും സംഘടിപ്പിക്കുന്നത്.
കടയ്ക്കൽ ടൗൺ കുമ്മിൾ എന്നിവിടങ്ങളിലാണ് ഇന്ന് വൈകിട്ട് റൂട്ട് മാർച്ച് സംഘടിപ്പിച്ചത്. ക്രമസമാധാന നില വിലയിരുത്തലും മറ്റുള്ളവർക്ക് വേണ്ട മുൻകരുതലുമാണ് പ്രധാന ലക്ഷ്യം
കൊട്ടാരക്കര ഡി വൈ എസ് പി ,കടയ്ക്കൽ ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ അർദ്ധ സൈനികരുമാണ് റൂട്ട് മാർച്ചിൽ പങ്കാളികളായത്