സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡൽഹിയിലെ വസതിയിൽ റെയ്ഡ്. വാർത്താപോർട്ടലായ ന്യൂസ്ക്ലിക്കിനെതിരെ യു.എ.പി.എ നിയമപ്രകാരം കേസെടുത്തതിന് പിന്നാലെയാണ് ഡൽഹി പൊലീസ് സീതാറാം യെച്ചൂരിയുടെ വസതിയിൽ പരിശോധന നടത്തുന്നത്. ന്യൂസ്ക്ലിക്കിലെ ജീവനക്കാരൻ യെച്ചൂരിയുടെ വസതിയിൽ താമസിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരിശോധന. ന്യൂസ്ക്ലിക്കിലെ ജീവനക്കാരുടെ വീടുകളിൽ വ്യാപകമായ റെയ്ഡ് നടക്കുന്നു എന്നാണ് റിപ്പോർട്ട്.
ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിലവിൽ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, ചോദ്യംചെയ്യലിനായി ഏതാനും മാധ്യമപ്രവർത്തകരെ പോലീസ് സ്റ്റേഷനിലേക്കുകൊണ്ടുപോയിട്ടുണ്ടെന്നാണ് വിവരം. നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പോർട്ടലിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു.