Headlines

കൊല്ലായിൽ ഇലവുപാലം   സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് മർദനം; ബിജെപി RSS പ്രവർത്തകർ പിടിയിൽ

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഗണഗീതം പാടിയത് ചോദ്യം ചെയ്ത സിപിഐഎം പ്രാദേശിക നേതാവിന് ആർഎസ്എസ് -ബിജെപി പ്രവർത്തകരുടെ ക്രൂര മർദനം. ഇലവുപാലത്ത് ഇന്നലെ രാത്രിയാണ് സംഭവം. സിപിഐഎം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറി ഷാനിനെയാണ് ക്രൂരമായി മർ​ദിച്ചത്. സംഭവത്തിൽ ആറ് ആർഎസ്എസ് – ബിജെപി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഷാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ. ഇലവുപാലം കൊല്ലയിൽ അപ്പൂപ്പൻ നടയിലെ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ചല്ലിമുക്ക് ജംഗ്ഷനിൽ നടത്തിയ ഗാനമേളയിൽ ഗണഗീതം പാടിയതാണ് സിപിഐഎം – ഡിവൈഎഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തത്. തുടർന്ന് ആർഎസ്എസ്-ബിജെപി പ്രവർത്തകരുമായി തർക്കമുണ്ടായിരുന്നു. പിന്നീട് ഷാൻ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നാലെ എത്തി ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ ഷാനിന് ​ഗുരുതരമായി പരുക്കേറ്റു.തലയ്ക്ക് ഗുരുതര പരുക്കേൽക്കുകയും കൈക്ക് പൊട്ടൽ ഏൽക്കുകയും ചെയ്തിട്ടുണ്ട്. കമ്പിപ്പാര കൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ആർഎസ്എസ് -ബിജെപി പ്രവർത്തകരായ രഞ്ചു , പ്രശാന്ത്, അഭിറാം, അക്ഷയ്, പ്രതീഷ്, ആഷിക് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x