ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 5നാൾ നീണ്ടു നിൽക്കുന്ന അതിന്റെ പാർട്ടി കോണ്ഗ്രസ് ബിഹാറിലെ പട്നയിൽ നടക്കുകയാണ്.
അവസാന ദിനമായ അഞ്ചാം ദിനം പാർട്ടി കോൺഗ്രസിന്റെ അവസാന സെഷനിൽ പാർട്ടി ലീഡർഷിപ്പ് പുതിയ ദേശീയ കമ്മറ്റി അംഗങ്ങളെ അനൗൺസ് ചെയ്തു.
1200 ഓളം വരുന്ന പ്രതിനിധികൾ വളരെ നിശബ്ദമായി പുതിയ ദേശീയ കമ്മറ്റി അംഗങ്ങളുടെ പേരുകൾ കേട്ടിരുന്നു.
പാർട്ടി സെൻട്രൽ കമ്മറ്റിയുടെ പ്രതിനിധി സഖാവ് വായിച്ച ആ ലിസ്റ്റിൽ എന്തെങ്കിലും വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കണമെന്ന് പനലവതരിപ്പിച്ച സഖാവ് പാനൽ അവതരണത്തിന് ശേഷം അനൗൺസ് ചെയ്യുന്നു.
വളരെ നിശബ്ദമായിരുന്ന പ്രതിനിധി സദസിൽ നിന്നും ഏതാണ്ട് അഞ്ച് പേരോളം ഓരോരുത്തർ ആയി എഴുന്നേറ്റ് നിന്ന് ആ പാനലിൽ വിയോജിപ്പ് ഉണ്ടെന്ന് അറിയിച്ചു. തങ്ങൾക്ക് മത്സരിക്കാൻ താല്പര്യം ഉണ്ടെന്നും പ്രസീഡിയത്തെ അറിയിച്ചു.
പാർട്ടി സെൻട്രൽ കമ്മറ്റിയുടെ പാനലിൽ പ്രതിനിധി സഖാക്കൾക്ക് വിയോജിപ്പുണ്ട് എന്നറിഞ്ഞതോടെ പ്രസീഡിയം ഇടപെട്ട് പാർട്ടി ഡിപ്പാർട്മെന്റിനോട് തിരഞ്ഞെടുപ്പ് നടത്താൻ ആവിശ്യപെടുന്നു. എല്ലാം തീരുമാനിച്ചു തയ്യാറായിരുന്ന പോലെ നിമിഷങ്ങൾക്കുള്ളിൽ പ്രസീഡിയം ഇലക്ഷൻ കമ്മീഷനെ തിരഞ്ഞെടുത്ത് അവരെ അനൗൺസ് ചെയ്യുന്നു.
ഉച്ചയോടെ തീർന്ന മറ്റു സമ്മേളന നടപടകൾക്ക് ശേഷം പാർട്ടി കോൺഗ്രസ്സ് തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്.
ആദ്യം സെൻട്രൽ കമ്മറ്റി അവതരിപ്പിച്ച പാനലിനെതിരെ വിയോജനമാറിയിച്ച വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് തങ്ങളുടെ സ്ഥാനാർഥിത്വം എന്തിന് വേണ്ടി എന്നുള്ളത് വിശദമാക്കാനും തങ്ങളെ പരിജയപെടുത്താനും അവർക്ക് ഓരോരുത്തർക്കും 10 മിനുട്ട് വീതം സംസാരിക്കാനുള്ള സമയം കൊടുത്തു.
ശേഷം 30 മിനുട്ട് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളോട് വോട്ട് അഭ്യർത്ഥിക്കാനുള്ള സമയവും.
ശേഷം 3 മണിക്കൂർ നീണ്ട വോട്ടെടുപ്പ്.
പാർട്ടി ജനറൽ സെക്രട്ടറിയും, പോളിറ്റ് ബ്യൂറോ അംഗങ്ങൾ ഉൾപ്പെടെയുള്ള മറ്റു നേതാക്കൾ ഉൾപ്പെടെ ബാലറ്റ് രീതിയിലുള്ള തിരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുണ്ടോ എന്നുറപ്പിച്ചു ബാലറ്റ് ബൂത്തുകൾക്ക് കുറച്ചു അകലെയായി തിരഞ്ഞെടുപ്പ് വീക്ഷിച്ചിരുന്നു.
ഏതാണ്ട് വൈകീട്ട് 4-5 മണിയോടെയാണ് തങ്ങളുടെ വോട്ടിംഗ് കഴിഞ്ഞ ശേഷം ഓരോ സഖാക്കളും ഭക്ഷണം കഴിക്കുന്നത്.
(കേരളത്തിൽ നിന്നുള്ള ഒരു സീനിയർ സഖാവിനോട് ചോദിച്ചപ്പോൾ പറഞ്ഞത് പാർട്ടി രൂപീകരണത്തിന് ശേഷമുള്ള ഇത് വരെയുള്ള എല്ലാ പാർട്ടികോൺഗ്രസിലും ഇതേ രീതി തന്നെ ആണെന്നാണ്.)
തിരഞ്ഞെടുപ്പിന് ശേഷം മത്സരിച്ച സഖാക്കളിൽ ചിലർ വിജയിക്കുകയും, പരാജയപ്പെടുകയുമുണ്ടായി.
വിജയിച്ചവരെ ഉൾപ്പെടുത്തി പുതിയ സെൻട്രൽ കമ്മറ്റി നിലവിൽ വന്നു.
പുതിയ കമ്മറ്റിയിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയതാവട്ടെ പ്രിയ സഖാവ് ചാരു മജ്ഉം ദാറിന്റെ മകനും പാർട്ടിയുടെ പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറിയുമായ സ: അഭിജിത് മജ്ഉം ദാറിനും, #AICCTU ദേശീയ പ്രസിഡന്റ് സ : V. ശങ്കറിനും.
ആദ്യമായാണ് ഇത്രയധികം ക്രിസ്റ്റൽ ക്ലിയറായ ഒരു ജനാതിപത്യ സംവിധാനത്തെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാർട്ടി കോൺഗ്രസിൽ ഉണ്ടെന്ന് അറിയുന്നതും, അനുഭവിച്ചറിയുന്നതും.
രാജ്യത്തെ മറ്റു പ്രമുഖ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയെല്ലാം തന്നെ പാർട്ടി കോൺഗ്രസ്സ് ഉൾപ്പെടെയുള്ള സമ്മേളനങ്ങളിൽ മത്സരിക്കാൻ തയ്യാറാവുന്നവരെ വിമതൻമാരെന്നും, ലീഡർ ഷിപ്പ് അവതരിപ്പിക്കുന്ന പാനലിനെ ഔദ്യോധിക പാനൽ എന്നാണുമാണ് ഇത് വരെ പലരും പറഞ്ഞു പഠിപ്പിച്ചത്. മത്സരിച്ച ജയിച്ചവരോ തോറ്റവരോ ആവട്ടെ അവർക്കെതിരെ പല നടപടികളും കണ്ടറിഞ്ഞാണ് പത്തു പതിനഞ്ചു കൊല്ലം ഇതിന് മുൻപൊരു കമ്മ്യൂണിസ്റ്റ് പാർട്ടി അംഗം ആയി തുടർന്നതും.
അങ്ങിനെയുള്ള എല്ലാത്തരം ധാരണകളും തിരുത്തിയാണ് ബിഹാറിൽ നിന്നും ഞങ്ങളുടെ പാർട്ടി കോൺഗ്രസിന് ശേഷം നാട്ടിലേക്ക് വണ്ടി കയറുന്നത്.
ഈ പാർട്ടി വേറേ ഒരു ലെവലാണ്.
ഈ സംഘപരിവാർ കാലത്ത് പോലും ഉത്തരേന്ത്യയിൽ 13 MLA മാരെ വിജയിപ്പിച്ചെടുക്കാനായ നക്സൽ ഭാരി പ്രസ്ഥാനത്തിന്റെ ശരിയായ പിന്തുടർച്ചകാരായ ഞങ്ങളുടെ പാർട്ടി.