3 ജൂൺ 2023
പ്രായപൂർത്തിയാകാത്ത കായിക താരത്തെ അടക്കം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ നിരവധി ലൈംഗിക അതിക്രമ കേസുകളിൽ പ്രതിയായ ബി. ജെ. പി MP ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റു ചെയ്യുക, പോരാടുന്ന ലോകോത്തര ഗുസ്തി താരങ്ങൾക്കും ഒപ്പം പ്രതിഷേധിച്ചവർക്കും എതിരെയുള്ള കള്ളകേസുകൾ പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി അഖിലേന്ത്യാ സംയുക്ത പ്രതിഷേധത്തിന്റെ ഭാഗമായി ജൂൺ 3 ന് AISA- CPIML- RYA നേതൃത്വത്തിൽ തൃശൂർ BSNL ഓഫീസിനു മുൻപിൽ പ്രതിഷേധ പൊതുയോഗം നടത്തി. AISA ദേശീയ വർക്കിങ് ജനറൽ സെക്രട്ടറി സ. പ്രസൻജീത്ത് കുമാർ ഉദ്ഘാടനം ചെയ്ത് മോദി സർക്കാരിനു കീഴിൽ ‘ബേട്ടി പഠാവോ ബേട്ടി ബച്ചാവോ’ എന്ന മുദ്രാവാക്യത്തിന്റെ പൊള്ളത്തരങ്ങൾ വിശദീകരിച്ചു.
തുടർ നാളുകളിലും സമരം വിജയിക്കും വരെ രാജ്യത്തെ യുവജനങ്ങളും വിദ്യാർത്ഥികളും നീതിക്ക് വേണ്ടി പൊരുതുന്ന ഗുസ്തി താരങ്ങൾക്കൊപ്പം അതി ശക്തമായ സാന്നിദ്ധ്യമായി ഒത്തുചേരാൻ സഖാവ് ആഹ്വാനം ചെയ്തു. CPIML ലിബറേഷൻ സംസ്ഥാന ലീഡിങ് കമ്മിറ്റി സെക്രട്ടറി സ. ജോൺസൺ അമ്പാട്ട്, CPIML ജില്ലാ ലീഡിങ് കമ്മിറ്റി സെക്രട്ടറി സ. എൻ. എസ് അജിതൻ, RYA കൺവീനർ സ. രൺദീപ് ഇ. ആർ, RYA ജോ. കൺവീനർ സ. എം. പി പ്രശാന്ത്, AISA കൺവീനർ സ. അനൽ ജ്യോതി, സ. ജയപ്രകാശ് ഒളരി എന്നിവർ സംസാരിച്ചു. സഖാക്കൾ ചന്ദ്രമേഹൻ, സുജിത്ത് രവീന്ദ്രൻ, അർഷാദ്, ശ്രീ ലക്ഷ്മി, ആദിൽ, ജോണി, ബാലൻ, ശ്രീജിത്ത് എന്നിവർ സന്നിഹിതരായി.